Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടിസം ബാധിച്ച വികലാംഗയുവതി കരുണ തേടുന്നു

aasiya-20-11-15

കോട്ടയം∙ ആസിയയ്ക്കു ചുറ്റും ലോകം എത്രയോ തവണ മാറിപ്പോയി. പക്ഷെ അവളുടെ ലോകത്ത് മാറ്റങ്ങളും ചിന്തകളുമില്ല. ഈരാറ്റുപേട്ട കടുവാമുഴിക്കര വാഴമറ്റത്തിൽ സുബൈദ കനിയുടെ മകളാണ് 23 വയസ്സുള്ള ആസിയ. ജന്മനാ ഓട്ടിസം ബാധിച്ച ആസിയയ്ക്കു ഒട്ടും തന്നെ മാനസികവളർച്ചയില്ല. നൂറു ശതമാനവും വികലാംഗ എന്നു ഡോക്ടർമാർ വിധിയെഴുതി. പരസഹായമില്ലാതെ ഒന്നും ചെയ്യുവാൻ കഴിയില്ല. അഞ്ചു മാസം മുമ്പ് ആസിയയുടെ പിതാവ് മരിച്ചതോടെ അമ്മ സുബൈദ മാത്രമായി ആസിയയ്ക്കു തുണ.

കുറച്ചു നാൾ മുമ്പ് ആസിയ വീണ് മുട്ടിനു താഴെ വച്ച് കാൽ ഒടിഞ്ഞു. ‍ശസ്ത്രക്രിയ ചെയ്യുവാനോ അനസ്തേഷ്യ കൊടുക്കുവാനോ കഴിയില്ലെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. താല്ക്കാലികമായി കാലിൽ ബാൻ‍‍ഡേജ് ഇട്ടിരിക്കുകയാണ്. നീരു വലിഞ്ഞാൽ അടുത്ത മാസം പ്ലാസ്റ്റർ ഇടാമെന്നു ഡോക്ടർ അരിയിച്ചു. ഇടയ്ക്കിടയ്ക്കു അപസ്മാരം വന്ന് ആസിയ തലയടിച്ചു വീഴും. വിധവയായ സുബൈദയ്ക്ക് എന്തു ചെയ്യണമെന്ന് അറിയില്ല. ആസിയയുടെ ചികിൽസയ്ക്കായി ഉള്ളതെല്ലാം വിറ്റു. സ്വന്തമായി വസ്തുവകകളൊന്നും തന്നെയില്ല. ആസിയയുടെ മരുന്നിനും ചികിൽസയ്ക്കുമായുള്ള തുക കണ്ടെത്താൻ കഴിയാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ കഴിയുകയാണ് ഈ അമ്മയും മകളും.

ആസിയയ്ക്കു വേണ്ടി സുബൈദയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ ഈരാറ്റുപേട്ട ശാഖയിൽ തുറന്ന അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം.

SUBAIDA KANI

State Bank Of Travancore

Account Number - 67341249973

IFSC - SBTR0000113

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.