Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നട്ടെല്ലിന് അർബുധ രോഗം; തുടർചികിത്സക്ക് വഴിതേടി പ്ലസ്ടു വിദ്യർഥിനി

ayana

തൊടുപുഴ ∙ നട്ടെല്ലിന് അർബുധ രോഗം പിടിപെട്ട് ശസ്ത്രക്രിയക്ക് വിധേയയായി ചികിത്സയിൽ കഴിയുന്ന പ്ലസ്ടു വിദ്യർഥിനി തുടർചികിത്സക്കായി സഹായം അഭ്യർഥിക്കുന്നു. മണക്കാട് പഞ്ചായത്തിലെ അരിക്കുഴ കാരിക്കൽ വീട്ടിൽ െഎപ് വർഗീസിന്റെ മകൾ അയന െഎപ്പ് (18) ആണ് ചികിത്സയിൽ കഴിയുന്നത്. പത്താം ക്ലാസ് പഠനത്തിനു ശേഷം അസുഖ ബാധയെ തുടർന്ന് 2014 ഏപ്രിൽ 28ന് അയനക്ക് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതാണ്. പിന്നീട് മണക്കാട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്നു. രക്ഷിതാക്കളുടേയും സഹപാഠികളുടേയും സഹായത്തോടെ വളരെ കഷ്ടപ്പെട്ടാണ് അയന ക്ലാസിൽ വന്നിരുന്നത്.

ശാരീരിക അസ്വസ്ഥതകളും വേദനയും വകവയ്ക്കാതെ പഠിച്ച് ഒന്നാം വർഷ പരീക്ഷയിൽ സ്കൂളിൽ കൊമേഴ്സ് ബാച്ചിൽ ഏറ്റവും നല്ല മാർക്കോടെയാണ് അയന പാസായത്. എത്ര വേദനയിലും പുഞ്ചിരി കൈവിടാതെയാണ് അയന സ്കൂളിൽ എത്തിയിരുന്നതെന്ന് അധ്യാപകരും സഹപാഠികളും പറയുന്നു. എന്നാൽ ഈ വർഷം രണ്ടാം വർഷം ക്ലാസിന് ജൂലൈ ആദ്യ ആഴ്ച വരെയേ അയനക്ക് സ്കൂളിലെത്താൻ കഴിഞ്ഞുള്ളു. അപ്പോഴേക്കും രോഗം മൂർഛിച്ചതിനെ തുടർന്ന് രണ്ടാമതും ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇനി തിരുവനന്തപുരത്ത് ആർസിസിയിൽ തുടർ ചികിത്സ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

ടാപ്പിങ് തൊഴിലാളിയായ െഎപ് വർഗീസിന് തുടർ ചികിത്സക്കുള്ള പണം കണ്ടെത്താനാവാതെ ഉഴലുകയാണ്. അയനയുടെ മൂത്ത സഹോദരൻ ബികോം പഠനം കഴി‍ഞ്ഞ തുടർ പഠനത്തിന് പണമില്ലാതെ കഴിയുകയാണ്. ഇളയ സഹോദരി പത്താം ക്ലാസിൽ പഠിക്കുകയാണ്. സാമ്പത്തിക സഹായമുണ്ടായാൽ ഫിസിയോ തെറാപ്പി ചികിത്സ നടത്തി ചലന ശേഷി വീണ്ടെടുത്ത് ക്ലാസിലെത്തി ഈ വർഷം പഠനം തുടരണമെന്ന ആഗ്രഹത്താൽ മായാത്ത പുഞ്ചിരിയുമായി അയന കാത്തിരിക്കുകയാണ്. എസ്ബിടി വഴിത്തല ശാഖയിൽ അയനയുടെ പേരിൽ അക്കൗണ്ട് ഉണ്ട്.

അക്കൗണ്ട് നമ്പർ- 67315912378
െഎഎഫ്എസ്‍സി കോ‍ഡ്– എസ്ബിടിആർ0000962
ഫോൺ നമ്പർ– 99468 59940 

Your Rating: