Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നട്ടെല്ലിനും സുഷുമ്നാനാഡിക്കും പരുക്കേറ്റ യുവാവ് ചികിൽസാ സഹായം തേടുന്നു

binu

കോട്ടയം ∙ കെട്ടിടം തകർന്നു ശരീരത്തിൽ വീണു നട്ടെല്ലിനും സുഷുമ്നാനാഡിക്കും പരുക്കേറ്റ യുവാവ് ചികിൽസാ സഹായം തേടുന്നു. മണ്ണയ്ക്കനാട് ഒഴാക്കൽത്തൊട്ടിയിൽ ഒ.കെ. ബിനുവാണ് (34) ജീവിതം തിരിച്ചു പിടിക്കാൻ പെടാപ്പാടു പെടുന്നത്. അഞ്ചു വർഷം മുൻപു കുറവിലങ്ങാട് കോഴായിൽ കെട്ടിടം പൊളിക്കുന്നതിനിടെയാണ് ബിനുവിന് അപകടം സംഭവിച്ചത്.

ഗുരുതരമായി പരുക്കേറ്റ ബിനുവിന് ഇപ്പോൾ അരയ്ക്കു താഴേക്കു ചലനശേഷിയില്ല. പരസഹായം ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ബിനുവിപ്പോൾ. ആകെയുള്ള സമ്പാദ്യമെല്ലാം വിറ്റു ചികിൽസ നടത്തിയെങ്കിലും കാര്യമായ പുരോഗതിയില്ല. ഓപറേഷൻ ചെയ്താൽ മാത്രമേ ബിനുവിനെ എഴുന്നേൽക്കാൻ കഴിയുകയുള്ളൂവെന്നാണു ഡോക്ടർമാരുടെ അഭിപ്രായം. ഇതിനായി അഞ്ചു ലക്ഷത്തോളം രൂപ വേണ്ടി വരും.

ഭർത്താവിനെ ശുശ്രൂഷിക്കേണ്ടതിനാൽ ഭാര്യ ചന്ദ്രലേഖയ്ക്കു ജോലിക്കു പോകാൻ കഴിയുന്നില്ല. പിതാവിന്റെ തിരിച്ചു വരവു കാത്തിരിക്കുകയാണ് ബിനുവിന്റെ മകൾ ആറു വയസുകാരിയായ വർഷ. ചികിൽസാ ധന ശേഖരണത്തിനായി എസ്ബിടി മരങ്ങാട്ടുപിള്ളി ശാഖയിൽ ഒ.കെ. ബിനുവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. (നമ്പർ: 67221507546). ഐഎഫ്എസ്‌സി – എസ്ബിടിആർ 0000234. ഫോൺ: 9961145048.

Your Rating: