Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധിയോട് പൊരുതി അമീഷ

ameesha-and-daughter

രോഗം കീഴടക്കിയ ഇരു വൃക്കകളെയും ഡയാലിസിസിലൂടെ പുനരുജ്ജീവിപ്പിച്ചു വിധിയോട് പൊരുതുകയാണ് അമീഷ എന്ന വീട്ടമ്മ.

കോഴിക്കോട് പുല്ലാളൂർ സ്വദേശിയാണ് അമീഷ എന്ന മുപ്പതുകാരി. അമീഷയുടെ രണ്ട് വൃക്കകളും തകരാറിൽ ആയിട്ട് ഒമ്പത് മാസങ്ങൾ പിന്നിട്ടു. കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടർമാർ ആണ് അമീഷയുടെ രോഗാവസ്ഥ അറിയിച്ചത്. വൃക്ക മാറ്റിവെച്ചില്ലെങ്കിൽ ഉണ്ടാകുന്ന അപകടത്തെകുറിച്ച് ഡോക്ടർമാർ വിശദീകരിചെങ്കിലും ഇല്ലായ്മയുടെ നടുവിൽ പകച്ചു നിൽക്കാനേ അമീഷക്കും കുടുംബത്തിനും കഴിയുന്നുള്ളൂ .

ആഴ്ചയിൽ അഞ്ചു തവണ നടത്തുന്ന ഡയാലിസിസിന്റെ ബലത്തിലാണ് അമീഷയുടെ ജീവൻ നിലനിൽക്കുന്നത്. മാർച്ച്‌ മാസതിനപ്പുറം ഡയാലിസിസ് കൊണ്ട് മാത്രം ജീവൻ നിലനിർത്താൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു കഴിഞ്ഞു .

കോഴിക്കോട് ഇക്ര ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത് . ഡോ. ഫിറോസ്‌ അസീസിന്റെ കാരുണ്യത്താൽ ഡയാലിസിസിനറെ തുക നൽകേണ്ടതില്ല എന്നതാണ് ഒരു വലിയ ആശ്വാസം. അതുകൊണ്ട് മുടങ്ങാത ഡയാലിസിസ് നടക്കുന്നുണ്ട്. എങ്കിലും മരുന്നിനു 4000 രൂപയോളം മാസം ചെലവ് വരുന്നുണ്ട്.

അമീഷക്ക് വൃക്ക നൽകാൻ അമ്മ തയ്യാറാണ്. അമീഷയുടെ ബ്ലഡ്‌ ഗ്രൂപ്പ്‌ ഒ നെഗറ്റിവും അമ്മയുടെത് ബി പോസിടിവും ആണെങ്കിലും ഒ നെഗറ്റീവ് ഗ്രൂപ്പിൽപെട്ട ദാതാവിനെ ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ അമ്മയുടെ വൃക്കയാണ് അമീഷക്ക് പകുത്തു നൽകുന്നത് . ഇതിനായുള്ള ടെസ്റ്റുകൾ നടത്തിയിരുന്നു. അമ്മയുടെ വൃക്ക അമീഷക്ക് യോജിക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. അൽപ്പം റിസ്ക്‌ ഉണ്ടെങ്കിലും മറ്റ് ദാതാവിനെ ലഭിക്കാത്തതിനാൽ അമ്മയുടെ വൃക്കയാണ് അമീഷക്ക് നൽകുന്നത്. ടെസ്റ്റുകൾ എല്ലാം പൂർത്തിയായെങ്കിലും വൃക്ക മാറ്റിവെക്കുന്നതിനു ആവശ്യമായ പത്തു ലെക്ഷം രൂപ ഇനിയും ലഭിച്ചിട്ടില്ല.

പുല്ലാളൂരിൽ വാടകവീട്ടിൽ മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പമാണ് അമീഷ താമസിക്കുന്നത്. ആറും ഒമ്പതും വയസ്സുള്ള രണ്ടു കുട്ടികളും ഇവർക്കുണ്ട്. ആറു വയസ്സുള്ള മകൾക്ക് ജന്മനാ ഒരു കണ്ണിനു കാഴ്ച നഷ്ടപ്പെട്ടു . ചെറിയ രോഗവും കണ്ണിനു ഉള്ളതിനാൽ കോയമ്പത്തൂർ ആശുപത്രിയിലെ ചികിത്സയിലാണ് കുട്ടി .

ക്ഷയ രോഗിയായ പിതാവ്, വിവാഹിതനും കൂലിപ്പണിക്കാരനും ആയ സഹോദരൻ, തുണിക്കടയിൽ ജോലി ചെയ്യുന്ന സഹോദരി, ഡിഗ്രിക്ക് പഠിക്കുന്ന ഇളയ സഹോദരിയും ഉൾപ്പെടുന്നതാണ് അമീഷയുടെ കുടുംബം. സഹോദരന രൗസലും സഹോദരി അമീറയും ആണ് കുടുംബം മുന്നോട്ടു നയിക്കുന്നത്. തുണിക്കടയിലെ ജോലിക്കിടയിൽ ജീവകാരുണ്യ പ്രവർത്തകരുടെയും സംഘടനകളുടെയും മുമ്പിൽ കൈനീട്ടിയാണ് അമീറ ചേച്ചിക്കും മകൾക്കുമുള്ള ചികിത്സ പണം കണ്ടെത്തുന്നത് .

സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത, പത്തംഗങ്ങളെ പോറ്റാൻ പാടുപെടുന്ന അമീറക്കും കുടുംബത്തിനും അമീഷയുടെ ഒാപ്പറേഷനു വേണ്ട പണം കണ്ടെത്തുക അസാധ്യമാണ്. മനുഷ്യത്വം മരവിക്കാത്ത സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് അമീഷ .

കൂടുതൽ വിവരങ്ങൾക്ക്

അമീറ -9895264936

Bank address

Ameesha C.P/ Ameera.C.P(Joint Account)

Account number- 1909108017942

Canara Bank

Chelannur Branch

IFSC Code- CNRB0001909