Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആതിരയുടെ പാൽപുഞ്ചിരി എങ്ങനെ മറക്കും

athira ആതിര

ചങ്ങനാശേരി∙ മാടപ്പള്ളി കുറുമ്പനാടം മാടത്താനിക്കുന്നേൽ എം.എൻ. സുരേഷിന്റെ മൂന്നു വയസുള്ള മകൾ ആതിര കളിയും ചിരിയുമായി നടക്കേണ്ടകാലത്ത് അതീവ ഗുരുതരമായ അസുഖത്തിന്റെ പിടിയിലമർന്നത് മാതാപിതാക്കളെ മാത്രമല്ല, ഉറ്റബന്ധുക്കളെയും കണ്ണീരണിയിക്കുകയാണ്. തിരുവനന്തപുരം ആർസിസിയിൽ കാൻസർ രോഗത്തിന്റെ ചികിത്സയിലാണ് ആതിര.

കൂലിപ്പണി ചെയ്ത് ജീവിക്കുന്ന സുരേഷിനും കുടുംബത്തിനും താങ്ങാനാവുന്നതിലും കടുത്ത ആഘാതമാണ് മകളുടെ രോഗം നൽകിയത്. തലച്ചോറിനെയാണ് അസുഖം ബാധിച്ചത്. ആതിരയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനും മറ്റും യാത്രവേണ്ടി വരുന്നതിനാൽ സുരേഷിനു കൂലിപ്പണിക്കു പോകാനും കഴിയുന്നില്ല. ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീടും പണയത്തിലാണ്.

കുട്ടിയുടെ ചികിത്സയ്ക്കു സന്മനസുള്ളവരുടെ സഹായം കൂടിയേ തീരു. ഉടൻ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിത്യേനെയുള്ള ചിലവിനു പോലും ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ചികിത്സയ്ക്കു സാമ്പത്തിക സഹായം പ്രതീക്ഷിച്ച് എസ്ബിടി മാമ്മൂട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :

എം.എൻ. സുരേഷ്, അക്കൗണ്ട് നമ്പർ : 67027585118.

ശാഖ: മാമ്മൂട്.

ഐഎഫ്എസ് കോഡ്: എസ്ബിടിആർ 0000284.

മേൽവിലാസം:

ആതിര, c/o - എം.എൻ. സുരേഷ്,

മാടത്താനിക്കുന്നേൽ,

കുറുമ്പനാടം (പി.ഒ), മാടപ്പള്ളി,

ചങ്ങനാശേരി.

ഫോൺ നമ്പർ: 9447810117.