Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാവാതെ യുവാവ്

biju

തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന യുവാവ് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്നു. തെക്കുംഭാഗം കാരിക്കാട്ട് ബിജു കെ. ജോസഫ് (38) ആണ് സുമനസുകളുടെ സഹായം അഭ്യർഥിക്കുന്നത്. തൊടുപുഴയിലെ ചിട്ടി സ്ഥാപനത്തിൽ കലക്ഷൻ ഏജന്റായി പ്രവർത്തിക്കുകയായിരുന്ന ബിജുവിന് ഒന്നര മാസം മുമ്പാണ് കാലിൽ നീരു വരുകയും വിദഗ്ധ പരിശോധനയിൽ ഇരു വൃക്കകളും തകരാറിലായതായി കണ്ടെത്തുകയും ചെയ്തത്. ഇതേത്തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ വൃക്കകൾ രണ്ടും പ്രവർത്തന രഹിതാമാണെന്ന് കണ്ടെത്തയതിനാൽ ഡയാലിസിസ് ചെയ്യാനാണ് നിർദേശിച്ചത്.

ഇതേത്തുടർന്ന് രണ്ടാഴ്ചയായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇനി വൃക്ക മാറ്റി വയ്ക്കുക മാത്രമാണ് പോംവഴിയെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. പഞ്ചാബിൽ കന്യാസ്ത്രീയായ ബിജുവിന്റെ സഹോദരി വൃക്ക നൽകാൻ തയാറാണ്. ഇതിനുള്ള പരിശോധനകൾ അവസാന ഘട്ടത്തിലാണ്. എന്നാൽ ഇതിനു 15 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. കാര്യമായ മറ്റ് വരുമാനമില്ലാത്ത ബിജുവിന് ഇത്രയും ഭാരിച്ച തുക കണ്ടെത്താൻ കഴിയാത്തതിനാൽ ഉദാരമതികളിൽ നിന്നും സഹായം തേടുകയാണ്.

അമ്മയും, ഭാര്യയും, വിവാഹം കഴിക്കാത്ത ഒരു സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ് ബിജു. ഭാര്യ പ്രിയ ബിജുവിന്റെ പേരിൽ തെക്കുംഭാഗം എസ്ബിടി ശാഖയിൽ അക്കൗണ്ട് ഉണ്ട്.

അക്കൗണ്ട് നമ്പർ– 67372718850
െഎഎഫ്എസ്‍സി കോ‍ഡ്– SBTR0000408
ഫോൺ: 09847428074. 

Your Rating: