Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോ പ്രതീക്ഷയിലാണ്; ജീവിതത്തിലേക്കു മടങ്ങിവരാനാകും

chacko

മാങ്ങാനം (കോട്ടയം) ∙സുമനസുകളുടെ സഹായമുണ്ടെങ്കിൽ ജീവിതത്തിലേക്ക് ഇനിയും മടങ്ങി വരാനാകും എന്ന പ്രതീക്ഷയിലാണ് ചാക്കോയും കുടുംബവും.

കൂലിപ്പണി ചെയ്തു കുടുംബം പോറ്റിയിരുന്ന ഈ ഗൃഹനാഥനു രണ്ടര വർഷം മുൻപാണ് സ്ട്രോക്ക് വന്നത്. പലരിൽ നിന്നും സ്വരൂപിച്ച പണം കൊണ്ട് അന്നു ചികിത്സ നടത്തിയെങ്കിലും ചാക്കോയുടെ ഇരുകാലുകളുടെയും സ്വാധീനശക്തി നഷ്ടപ്പെടുകയായിരുന്നു. പരിശോധനയിൽ നട്ടെല്ലിലേക്കുള്ള രക്തയോട്ടം നിലച്ചതായി കണ്ടെത്തി. ലക്ഷങ്ങൾ മുടക്കി ഒരു ഓപ്പറേഷന്‍ നടത്തിയെങ്കിലും ആറു മാസം മുന്‍പ് വീണ്ടുമൊരു സ്ട്രോക്കുണ്ടായി. ഇപ്പോൾ കാലുകളിൽ പഴുപ്പ് ബാധിച്ചു പൊട്ടിയൊലിക്കുന്ന അവസ്ഥയിലാണ്. കഠിനമായ വേദനയിൽ നിന്നുള്ള മോചനത്തിന് ഒരേയൊരു വഴി കാലുകൾ മുറിച്ചു മാറ്റുക മാത്രമാണ് എന്നു ഡോക്ടർമാർ പറയുന്നു. ഇതിന് അഞ്ചു ലക്ഷം രൂപയോളം വേണം.

ചികിത്സയ്ക്കു വേണ്ടി പണയപ്പെടുത്തിയ ആകെയുള്ള നാലു സെന്റ് പുരയിടം ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. നിത്യേനെയുള്ള മരുന്നുകൾക്കുപോലും പണം കണ്ടെത്താന്‍ വിഷമിക്കുകയാണ് ചാക്കോയുടെ ഭാര്യ ഏലിയാമ്മ. സന്മനസുള്ളവർ സഹായിച്ചാൽ ജീവിതത്തിലേക്കു തിരിച്ചു വരാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Account Holder Name : Chacko John
Account No : 67240259780
SBT Manganam Branch
IFSC Code : SBTR0000471 

Your Rating: