Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദ ബാധിതനായ കുട്ടി സുമനസുകളുടെ സഹായം തേടുന്നു

jagan

കോട്ടയം ∙ മൂന്നാം വയസിൽ അയർക്കുന്നം കല്ലടയിൽവീട് ജഗൻ ജോമോനു ബ്ലഡ് കാൻസർ ബാധിച്ചു. തുടർന്ന് ഒൻപതു വർഷത്തോളം വിവിധ ചികിൽസകൾക്ക് ജഗൻ വിധേയനായി. തുടർച്ചയായി നടത്തിയ റേഡിയേഷനും, വീര്യമേറിയ മരുന്നുകളും മറ്റും ജഗന്റെ ശരീരത്തെ തളർത്തി. ഇടയ്ക്ക് അണുബാധകൂടി ഉണ്ടായതോടെ കടുത്ത ശാരീരികാവശതകളുടെയും രോഗങ്ങളുടെയും പിടിയിലകപ്പെട്ടിരിക്കുകയാണ് ഈ കുട്ടി. ഇപ്പോൾ പതിനാറാം വയസിൽ രോഗത്തിന്റെ ബാക്കിപത്രമായി പഠനവൈകല്യവും ബുദ്ധിമാന്ദ്യവും ഈ കുട്ടിയെ വേട്ടയാടുകയാണ്.

ജഗനെ എപ്പോഴും നോക്കേണ്ടത് ആവശ്യമായതിനാൽ അമ്മയായ സുമയ്ക്ക് കൂലിപ്പണിക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. ഒരു മാസത്തിലേറെയായി ബന്ധുക്കളും മറ്റു സുമനസുകളും നൽകുന്ന തുച്ഛമായ സഹായം കൊണ്ടാണ് ഈ കുടുംബത്തിന്റെ ഉപജീവനം. സുമയുടെ ഭർത്താവ് നേരത്തെ തന്നെ കുടുംബത്തെ ഉപേക്ഷിച്ചതാണ്. ഓരോ മാസവും ജഗന് വേണ്ടി ചികിൽസയ്ക്കും മറ്റു പരിശോധനകൾക്കും കൂടി നല്ലൊരു തുക ചെലവാകുന്നുണ്ട്. വിദ്യാഭ്യാസച്ചെലവുകൾ, കുടുംബച്ചെലവുകൾ എന്നിവ വേറെ. സാമ്പത്തികപരമായി നിൽക്കകള്ളിയില്ലാത്ത അവസ്ഥയിലാണ് പട്ടികജാതി വിഭാഗത്തിൽപെട്ട ഈ കുടുംബം. ഇനിയും മനസിൽ കരുണ വറ്റാത്തവരിലാണ് ഇപ്പോൾ ഇവരുടെ ഒരേയൊരു പ്രതീക്ഷ.

വിലാസം
കെ.കെ. സുമ‌
കല്ലടയിൽ ഹൗസ്,
അയർകുന്നം പി.ഒ
കോട്ടയം, ഫോൺ–8606724536

‌ബാങ്ക് വിവരം

കാനറാ ബാങ്ക്
അയർകുന്നം ബ്രാഞ്ച്
അക്കൗണ്ട് നമ്പർ– 3870108000376
ഐഎഫ്എസ്‌സി– CNRB0003870  

Your Rating: