Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരുണ്യമതികൾ സഹായിക്കുക, ജെയിംസിനെയും കുടുംബത്തെയും

James

മണർകാട് ∙ തലച്ചോറിനുണ്ടായ ഗുരുതര രോഗം തെക്കേപ്പറമ്പിൽ ടി.ഡി.ജെയിംസിന്റെ (52) ജീവിതത്തെയാണ് ദുരിതത്തിലാക്കിയത്. പെയിന്റിങ് തൊഴിൽ ചെയ്തു കുടുംബം പുലർത്തിയിരുന്ന ജെയിംസിനുണ്ടായ രോഗം കുടുംബത്തിന്റെ നട്ടെല്ലാണു തകർത്തത്. ജെയിംസ് മാസങ്ങളായി െമെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിൽസയിലാണ്. തലച്ചോറിലുണ്ടായ മുഴകൾ നീക്കം ചെയ്യാൻ തിരുവനന്തപരം ശ്രീചിത്രയിൽ അടിയന്തിര ചികിൽസ നിശ്ചയിച്ചിരിക്കുകയാണ്. ചികിൽസാ ചെലവ് കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ജെയിംസും കുടുംബവും.

ആകെ ആറു സെന്റ് സ്ഥലം മാത്രമാണ് ഇവർക്കുള്ളത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ജെയിംസിന്റെ രോഗത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ്. ചികിൽസയ്ക്കുള്ള തുക കണ്ടെത്താൻ കാരുണ്യമതികളുടെ മുന്നിൽ കൈ നീട്ടുക മാത്രമാണ് ഇവർക്കു ചെയ്യാൻ സാധിക്കുക. ഇവരെ സഹായിക്കാൻ പഞ്ചായത്ത് അംഗം ടി.പി.തോമസിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിവരികയാണ്. തോമസിന്റെ നമ്പർ- 9447570613.

ജെയിംസിന്റെ പേരിലുള്ള അക്കൗണ്ടിലേക്കും സഹായമെത്തിക്കാം.

എസ്ബിടി മണർകാട് ശാഖയിലെ അക്കൗണ്ട് നമ്പർ- 67246632921.
IFSC CODE- SBTROOOO233 

Your Rating: