Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായിൽ അർബുദം ബാധിച്ച ജോസ് ചികിൽസാ സഹായം തേടുന്നു

jose

കോട്ടയം ∙ വായിൽ ഗുരുതരമായ അർബുദം ബാധിച്ച മണിമല പുതുപ്പറമ്പിൽ എ.പി.ജോസ് (53) ചികിൽസാ സഹായം തേടുന്നു. നിലവിൽ ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ജോസ്. തുടർ ചികിൽസയ്ക്കെത്തേണ്ട തീയതി കഴിഞ്ഞിട്ടും സാമ്പത്തിക ബുദ്ധിമുട്ടു മൂലം മുടങ്ങിയിരിക്കുകയാണ്. വേദന വർധിച്ച അവസ്ഥയിൽ ദ്രവ രൂപത്തിലുള്ള ആഹാരം മാത്രമാണ് ഇപ്പോൾ ജോസ് കഴിക്കുന്നത്. മില്ലിൽ ദിവസക്കൂലിക്കു ജോലി ചെയ്തു വരവേയാണു മൂന്നു വർഷം മുൻപു രോഗം കണ്ടെത്തിയത്.

പ്രതിമാസം പതിനായിരത്തോളം രൂപ ചികിൽസയ്ക്കായി വേണ്ടിവരും. എന്നാൽ ഈ ചെലവ് താങ്ങാൻ ഇവർക്കു ശേഷിയില്ല. ഭാര്യ മോളി മാത്രമാണ് ജോസിന്റെ സഹായത്തിനുള്ളത്. ഇവരുടെ മക്കളും കൂലിപ്പണിക്കാരായതിനാൽ അവർക്കും ചികിൽസാ ചെലവ് ഏറ്റെടുക്കാൻ കഴിയുന്നില്ല. സുമനസുകളുടെ സഹായം മാത്രമാണ് ഇനി ജോസിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ. ചികിൽസാ ധന ശേഖരണത്തിനായി മോളി ജോസിന്റെ പേരിൽ എസ്ബിടി മണിമല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 670260 22676
ഐഎഫ്എസ്‌സി കോഡ്: എസ്ബിടിആർ0000117
ഫോൺ: 81579 31715 

Your Rating: