Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുവൃക്കകളും തകരാറിലായ കുഞ്ഞുമോൻ ചികിൽസാ സഹായം തേടുന്നു

kunjumon

കുട്ടനാട് ∙ ഇരുവൃക്കകളും തകരാറിലായതിനെ തുടർന്നു നിർധന കുടുംബത്തിലെ അംഗം തുടർചികിൽസയ്ക്കായി സുമനസ്സുകളുടെ കനിവു തേടുന്നു. രാമങ്കരി പഞ്ചായത്ത് ഒന്നാം വാർഡിൽ മണലാടി കൊച്ചുതറ വീട്ടിൽ കെ.സി.കുഞ്ഞുമോൻ (62) ആണ് സഹായം തേടുന്നത്. കഴിഞ്ഞ ഒരു വർഷമായിട്ട് ആഴ്ചയിൽ മൂന്ന് ഡയാലിസിസ് കുഞ്ഞുമോനു വേണ്ടി വരുന്നുണ്ട്. ഇതിനായി ആഴ്ചയിൽ 9,000 രൂപയോളം ചെലവു വേണ്ടി വരുന്നുണ്ട്.

ആദ്യം സ്വന്തം കൈയിലെ പണം ഉപയോഗിച്ചായിരുന്നു ചികിൽസ നടത്തിയിരുന്നത്. ചികിൽസാ ചെലവ് ഏറിവന്നതോടെ വീട് അടക്കം പണയപ്പെടുത്തിയും ചികിൽസയ്ക്കു വേണ്ടി പണം കണ്ടെത്തി. മകന്റെ തുച്ഛമായ വരുമാനം ഉപയോഗിച്ചാണു കുഞ്ഞുമോനു നിലവിൽ ചികിൽസ നടത്തുന്നത്. വൃക്ക മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും ഇതിനു ഭീമമായ തുക വേണ്ടിവരും. തുടർ ചികിൽസ നടത്തണമെങ്കിൽ സുമനസ്സുകളുടെ കനിവു വേണമെന്ന് കുഞ്ഞുമോൻ പറഞ്ഞു.

കുഞ്ഞുമോന്റെ പേരിൽ രാമങ്കരി എസ്ബിടിയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 67172691107.
ഐഎഫ്എസ്‌സി കോഡ്: SBTR 0000097. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.