Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിൽ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മ സഹായം തേടുന്നു

omana

പാലാ∙ കാലിൽ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. പ്രവിത്താനം മുരിങ്ങയിൽ എം.ജെ. ജോസിന്റെ ഭാര്യ ഓമനയാണ് സുമനസുകളുടെ സഹായം തേടുന്നത്. എട്ടു വർഷത്തോളമായി ഓമന ചികിത്സയിലാണ്. അസ്ഥിരോഗം, സന്ധിവാതം, ശരീരത്തിൽ രക്തം കുറയുക തുടങ്ങിയവയ്ക്കൊപ്പം ഹൃദയത്തിലേക്കുള്ള ഞരമ്പുകളിലെ ബ്ലോക്കും ഈ കുടുംബത്തെ തകർക്കുകയാണ്. ഉണ്ടായിരുന്ന വീടും സ്ഥലവും വിട്ട് ഇപ്പോൾ വാടകയ്ക്കാണ് താമസം.

ബ്ലോക്ക് മാറ്റാൻ 1,70,000 രൂപ വേണം. കാലിലെ ഞരമ്പിനു ബലം കൂട്ടാൻ ട്യൂബ് ഇടാൻ ഒരുകാലിന് ഒരു ലക്ഷം രൂപ വീതം വേണം. വീട്ടു വാടക നൽകാൻ പോലും ഇവരുടെ കയ്യിൽ പണമില്ല. പണം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഓപ്പറേഷൻ പലപ്രാവശ്യം മാറ്റിവച്ചു. ഇപ്പോൾ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ്.

സുമനസുകൾ സഹായിച്ചാൽ കാലിന് ഓപ്പറേഷൻ നടത്തണമെന്നാണ് ലക്ഷ്യം. ചികിത്സയ്ക്കായി പലയിടത്തു നിന്നും വാങ്ങിയ വായ്പകളെല്ലാം പലിശ കൂടി തിരികെ നൽകാനാകാത്ത അവസ്ഥയിലാണ്. സഹായിക്കാൻ സന്മനസുള്ളവർ എസ്ബിടിയുടെ അന്തിനാട് ശാഖയിലെ ജോസിന്റെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാം

Bank: SBT Anthinad
Account No. 57041188345
IFSC SBTR 0000416 

Your Rating: