Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുവൃക്കകളും തകരാറിലായി ചികിൽസയ്ക്കു വഴിയില്ലാതെ ഒാമനക്കുട്ടൻ

omanakuttan

കോട്ടയം ∙ ഇരുവൃക്കകളും തകരാറിലായി ചികിൽസയ്ക്കു വഴിയില്ലാതെ വിധിയെ നോക്കി പകച്ചിരിക്കുകയാണ് ഒാമനക്കുട്ടൻ. കോട്ടയം ജില്ലയിലെ കുറിച്ചി ഗ്രാമപഞ്ചായത്തിലെ കേളൻകവല പ്ളാമൂട്ടിൽ ഒാമനക്കുട്ടനു കൂലിപ്പണിയായിരുന്നു ജോലി. രണ്ടുമക്കൾ. ഒരാൾ പ്ളസ് വണിനു പഠിക്കുന്നു. രണ്ടാമത്തെ മകൻ ബുദ്ധിമാന്ദ്യമുള്ളതാണ്. ആകെയുള്ള നാലു സെന്റു സ്ഥലത്തു ബ്ളോക്ക് പഞ്ചായത്തിൽ നിന്നു ലഭിച്ച വീടു താൻകൂടി സ്വരൂപിച്ച പണം ഉപയോഗിച്ചു പണിതുകൊണ്ടിരിക്കുമ്പോഴാണ് കുടുംബത്തെ തീരാദുരിതത്തിലാഴ്ത്തിയ രോഗത്തിന്റെ കടന്നുവരവ്.

തലകറക്കവും കാലിനു നീരുമായിരുന്നു തുടക്കം. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലാണെന്നു തിരിച്ചറിഞ്ഞത്. അതോടെ, പണിക്കു പോകാൻ നിവർത്തിയില്ലാതായി. കുടുംബം പട്ടിണിയിലായി. പണി പാതിവഴിയിൽ നിന്നുപോയ വീടിന്റെ സമീപത്തു ഒരു പ്ളാസ്റ്റിക് പടുത കെട്ടിയ ചെറിയ ഷെഡിലാണ് ഒാമനക്കുട്ടനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.

ചികിൽസയ്ക്കായി വലിയൊരു സംഖ്യ കടംവാങ്ങി ചെലവഴിച്ചുകഴിഞ്ഞു. ഡയാലിസിസ് മുടങ്ങാതെ നടത്താൻ പോലും പാടുപെടുകയാണ് ഇൗ കുടുംബം. ഒാമനക്കുട്ടൻ രോഗിയായതോടെ ഭാര്യ വീട്ടുജോലിക്കു പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഇവർക്കു ആശ്രയം. വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള ഭീമമായ ചെലവു ചിന്തിക്കാൻ പോലും ഇവർക്കുകഴിയുന്നില്ല. എങ്കിലും സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഒാമനക്കുട്ടനും കുടുംബവും.

വിലാസം : 


ഒാമനക്കുട്ടൻ
പ്ളാമൂട്ടിൽ
സചിവോത്തമപുരം പി.ഒ
കുറിച്ചി
കോട്ടയം

ബാങ്ക് അക്കൗണ്ട് :


State Bank of Travancore , Kurichi
Account NO 67346380480
IFSC SBTR0000262

Phone 9562612936

Your Rating: