Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരു വൃക്കകളും തകരാറിലായ നിർധന യുവാവ് സഹായം തേടുന്നു

palanivel പളനിവേൽ കുടുംബത്തോടൊപ്പം

തൊടുപുഴ ∙ ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന നിർധനനായ യുവാവ് ചികിത്സക്കായി ഉദാരമതികളിൽ നിന്നും സഹായം അഭ്യർഥിക്കുന്നു. മൂന്നാർ പെരിയകനാൽ എസ്റ്റേറ്റിൽ ആർ.പളനിവേൽ (32) ആണ് സഹായം തേടുന്നത്. വൃക്ക തകരാറിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം മഞ്ഞപിത്തം പിടിപെട്ടതോടെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. മാസം എട്ട് ഡയാലിസിസ് വേണ്ടി വരുന്നുണ്ട്. ഇതിന് മാത്രം 18000 രൂപ വേണം.

വിവിധ സംഘടനകളും സുഹൃത്തുക്കളും മറ്റും സഹായിച്ചാണ് ഇതുവരെയുള്ള ചികിത്സകൾ നടന്നത്. സാമ്പത്തിക പരാധീനതമൂലം ബന്ധുക്കൾക്കും സഹായിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഭാര്യയും രണ്ട് പിഞ്ചു കുട്ടികളുമുള്ള പളനിവേലിന് രോഗം പിടിപെട്ടതോടെ ജോലി ചെയ്യാൻ കഴിയാത്തതിനാൽ ഈ നിർധന കുടുംബം വളരെ ദുരിതത്തിലാണ്. പളനിവേലിന്റെ തുടർ ചികിത്സക്കായി ഉദാരമനസ്കരുടെ സഹായം തേടുകയാണ് ഇവർ. പളനിവേലിന്റെ പേരിൽ ചിന്നക്കനാൽ സൗത്ത് ഇൻഡ്യൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് ഉണ്ട് –

അക്കൗണ്ട് നമ്പർ– 0275053000007942
െഎഎഫ്എസ്‍സി കോഡ്– എസ്െഎബിഎൽ 0000275
ഫോൺ: 9745045631 

Your Rating: