Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരൾരോഗം കാർന്നു തിന്നുന്ന ശരീരവുമായി റെജി കനിവുതേടുന്നു

raji

കോട്ടയം ∙ കരൾരോഗം കാർന്നു തിന്നുന്ന ശരീരവുമായി ജീവിക്കുന്ന റെജിക്ക് ഇനിയും കരൾ മാറ്റിവയ്ക്കൽ മാത്രമാണ് അവസാന ചികിൽസയെന്ന് ഡോക്ടർമാർ ഉറപ്പിക്കുമ്പോൾ മരവിച്ചു നിൽക്കുകയാണ് ഈ നിർധന കുടുംബം. പാറമ്പുഴ പെരുമ്പായിക്കാട് സോമസദനം മേടയിൽ എസ്.കെ. റെജിമോൻ(50) ആണ് കഴിഞ്ഞ അഞ്ചുവർഷമായി കരൾ രോഗത്തിന് ചികിൽസയിൽ കഴിയുന്നത്. മഞ്ഞപ്പിത്തം ബാധിക്കുകയും അതേസമയം രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂടുകയും ചെയ്തതോടെയാണ് റെജിക്ക് കരൾരോഗം ബാധിച്ചത്. ഇതുവരെ വിവിധ ആശുപത്രികളിൽ നടത്തിയ ചികിൽസകൾക്ക് 25 ലക്ഷം രൂപയാണ് ചെലവായത്.

റെജിയുടെ കാര്യങ്ങൾ നോക്കണമെന്നതിനാൽ ഭാര്യയ്ക്കും ജോലിക്കുപോകാ‍ൻ കഴിയുന്നില്ല. മൂത്ത മകൻ പത്താം ക്ലാസിലും ഇളയ മകൾ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. റെജിയുടെ ചികിൽസകളുടെ ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി ആകെയുള്ള വീടും പറമ്പും പണയപ്പെടുത്തിയിരിക്കുകയാണ്. പണവും പലിശയും അടയ്ക്കാൻ കഴിയാതെ വന്നതോടെ ഇപ്പോൾ ബാങ്ക് ജപ്തിചെയ്യാനുളള നടപടികളും തുടങ്ങി. ഇതുവരെ നാട്ടുകാരുടെ സഹായത്തോടെയാണ് ചികിൽസകൾ മുന്നോട്ടുപോയത്. ഇപ്പോൾ കഴിക്കേണ്ട മരുന്നുകൾപോലും വാങ്ങാൻ പണമില്ലാതെ ചികിൽസകൾ പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണ്.

വിലാസം.

എസ്.കെ. റെജിമോൻ.

സോമസദനം മേടയിൽ ഹൗസ്,

പെരുമ്പായിക്കാട് പി.ഒ, കോട്ടയം.

ഫോൺ: 7736661225, 9847064887.

ബാങ്ക്

എസ്ബിടി കുമാരനല്ലൂർ.

അക്കൗണ്ട് നമ്പർ: 67198436985, ഐഫ്എസ്സി കോഡ്: എസ്ബിടിആർ0000677.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.