Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രമേശന്റെ ഇരുളടഞ്ഞ ജീവിതത്തിനുവേണം വെളിച്ചം

rameshan

ചേർത്തല ∙ അംഗപരിമിതനായ മകനെയും മാനസിക വൈകല്യമുള്ള ഭാര്യയെയും കാൽനൂറ്റാണ്ടിലേറെയായി പരിചരിച്ച് ഇരുവർക്കുമായി ജീവിതം ഉഴിഞ്ഞുവച്ച രമേശന്റെ ഇരുളടഞ്ഞ ജീവിതത്തിലേക്ക് കാരുണ്യത്തിന്റെ വെളിച്ചം ഇനിയും അകലെ. ചേർത്തല നഗരസഭ 18ാം വാർഡിൽ തീയാട്ടുവെളി രമേശൻ(54) വീടിന് പുറത്ത് ഇറങ്ങാറില്ല. ഏകമകൻ ജ്യോതിഷി(23)നെയും അംഗപരിമിതനായ കുഞ്ഞിനെ പ്രസവിച്ച മനോവിഷമത്തിൽ മാനസിക രോഗിയായി മാറിയ ഭാര്യ ഗിരിജ(50)യെയും പരിചരിക്കുന്ന തിരക്കിലാണ് രമേശൻ.

അഞ്ച് സെന്റിലെ ഒറ്റമുറി വീട്ടിൽ ഭാര്യയും മകനുമായി കഴിയുന്ന രമേശന് പ്രതിമാസം 5000 രൂപയോളം ഇവരുടെ മരുന്നുകൾക്ക് മാത്രം ആവശ്യമാണ്. കാർപന്ററായ ജ്യോതിഷ് ജോലിക്ക് പോയിട്ട് വർഷങ്ങളായി. ഇവരെ തനിച്ചാക്കി പോകുവാൻ കഴിയാത്തതാണ് കാരണം. മാത്രമല്ല പ്രാഥമികാവശ്യങ്ങൾക്ക് മകനെ തോളിലേറ്റി കൊണ്ടുനടന്ന് രമേശന്റെ തോളസ്ഥിക്ക് തേയ്മാനം സംഭവിച്ചിട്ടുമുണ്ട്. നാട്ടുകാരും മറ്റ് ചിലരും നൽകുന്ന ചെറിയ സഹായങ്ങളാലാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്. വലിയ മോഹങ്ങളോ സ്വപ്നങ്ങളോ ഇല്ലാത്ത രമേശന് ചെറിയ ആഗ്രഹം മാത്രമേയൊള്ളൂ. ഭാര്യയെയും മകനെയും മരണം വരെ പരിചരിക്കുവാൻ ശുചിമുറിയോടു കൂടിയ രണ്ടുമുറിയുള്ള വീടെന്നതാണ് ജീവിതത്തിലെ വലിയ ആഗഹ്രം.

രമേശന്റെ ഫോൺ നമ്പർ– 8089277664.
എസ്ബിഐ ബാങ്ക് അക്കൗണ്ട് നമ്പർ– 30858079153.
ഐഎഫ്സി കോഡ്– SBIN0011916. 

Your Rating: