Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

rosamma

ആലപ്പുഴ ∙ ക്യാൻസർ ബാധിതയായ വീട്ടമ്മ ചികിൽസാ സഹായം തേടുന്നു. ചങ്ങനാശ്ശേരി സ്വദേശി റോസമ്മ അഗസ്ത്യൻ (33) ആണ് തുടർചികിൽസയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നത്. ഭർത്താവ് ജാൻസ് കൂലിപ്പണിക്കാരനാണ്. ആറും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.

നാലു മാസം മുൻപാണ് റോസമ്മയ്ക്ക് ബ്രസ്റ്റ് ക്യാൻസറാണെന്നു കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജിലാണ് ചികിൽസ. മരുന്നിനും ചികിൽസയ്ക്കുമായി നല്ല തുക വേണ്ടിവരും. ഭർത്താവിന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം ജീവിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ജാൻസിനു ജോലിക്കുപോകാനും കഴിയുന്നില്ല.

വാടകവീട്ടിലാണ് താമസം. ഭാര്യയുടെ ചികിൽസയ്ക്കുള്ള തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ജാൻസ്. ഉദാരമതികളുടെ കാരുണ്യമുണ്ടെങ്കിൽ മാത്രമേ റോസമ്മയ്ക്ക് തുടർചികിൽസ നടത്താൻ കഴിയൂ.

കാനറ ബാങ്ക്, പരുത്തുംപാറ
അക്കൗണ്ട് നമ്പർ- 4216101004410
ഐഎഫ്എസ്‍സി കോഡ്- CNRB0004216
ഫോൺ നമ്പർ- 9605229510
 

Your Rating: