Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദ ചികിൽസയ്ക്ക് സുമനസുകളുടെ സഹായം തേടി സജീവ്

sajeev

തിരുവനന്തപുരം ∙ സ്വന്തമായുള്ള ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന നല്ല ഗൃഹനാഥനായിരുന്നു ഉണ്ണിയെന്ന പി.ആർ.സജീവ്. നാട്ടുകാരുടെ ഏത് ആവശ്യത്തിനും സജീവും അതുൽ എന്ന ഓട്ടോറിക്ഷയും ഓടിയെത്തുമായിരുന്നു. അർബുദത്തിന്റെ രൂപത്തിലെത്തിയ വിധി പോത്തൻകോട് കാട്ടായിക്കോണം പൂപ്പൻവിള വീട്ടിൽ സജീവിന്റെ ജീവിതവും കുടുംബത്തിന്റെ സ്വപനങ്ങളും തകർത്തിരിക്കുകയാണിപ്പോൾ.

നാലു മാസം മുൻപാണ് സജീവിന്റെ നാവിൽ അർബുദം പിടിപ്പെട്ടത്. രോഗം സ്ഥിരീകരിച്ചപ്പോൾ കുടുംബം മൊത്തത്തിൽ തകർന്നു. ഭാര്യ ഇന്ദുവും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുമുണ്ട്. അമ്മയും സജീവിനൊപ്പമാണ് താമസം. ആദ്യം ശസ്ത്രക്രിയ ചെയ്യാനാണ് നിർദേശിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞതോടെ മുഴുവൻ സമ്പാദ്യവും തീർന്നു. സുമനസുകളായ ഓട്ടോ ഡ്രൈവർമാരുടെയും സമീപവാസികളുടെയും കാരുണ്യത്തിലാണ് തുടർ ചികിത്സ ഇതു വരെ നടത്തിയത്. ഇപ്പോൾ രോഗം തൊണ്ടയിലേക്കു പടർന്നു. ഇനി ചികിത്സ മുന്നോട്ടു പോകണമെങ്കിൽ സുമനസുകളുടെ സഹായം കൂടിയേ തീരൂ.

ബിരുധദാരിയാണ് സജീവ്, ഹോട്ടൽ മാനേജ്മെന്റ് കോഴ്സും പഠിച്ചിട്ടുണ്ട്. നിരവധി പിഎസ്എസി പരീക്ഷകൾ എഴുതിയെങ്കിലും പ്രയോജനമുണ്ടായില്ല, ഒടുവിൽ പോത്തൻകോട് സ്റ്റാൻഡിൽ ഓട്ടോയുമായി ജീവിത പരീക്ഷണത്തിനിറങ്ങി. സജീവിന് ആകെയുള്ള 10 സെന്റിൽ പകുതി കുടുംബ ആവശ്യങ്ങൾക്കായി വിറ്റു. വീടുകൾ കയറി പച്ചക്കറി വിപണനം നടത്തുന്ന അമ്മ കനകമ്മയ്ക്കും ചെറിയ തോതിൽ തയ്യൽ ജോലികൾ ചെയ്തു കൊടുക്കുന്ന ഭാര്യ ഇന്ദുവിനും കൂട്ടിയാൽ കൂടാത്തതാണ് കീമോതെറാപ്പി ഉൾപ്പടെയുള്ള ചികിത്സാ ചെലവ്. സുമനസുകളുടെ കാരുണ്യത്തിനായി ഈ കുടുംബം കേഴുന്നു. സജീവിനെ സഹായിക്കാൻ താൽപര്യമുള്ളവർക്കായി യുണിയൻ ബാങ്കിന്റെ പോത്തൻകോട്ട് ബ്രാഞ്ചിൽ ഭാര്യ ജി.ഇന്ദുവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 614202120000396
ഐഎഫ്എസ്‍സി കോഡ്: UBIN0561428.
ഫോൺ– 09349229039, 09656676475.