Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ ഒരു കൈസഹായമുണ്ടെങ്കിൽ സേതു തിരിച്ചുവരും

sethu-kayamkulam

സേതുവിന്റെ ആയുസു നീട്ടിക്കിട്ടാൻ ഇനി പ്രാർഥനകൾ മാത്രം പോര, ഇപ്പോൾ ഡോക്ടർമാർ തീരുമാനിച്ച ചികിൽസകൾ പൂർത്തിയാക്കാനുള്ള പണം കൂടി വേണം. ഉത്രാടം നാളിൽ കായംകുളം കെപി റോഡിലാണ് ഒരു കുടംബത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്ന സേതുവിന്റെ ജീവിതത്തിന് വിധി അപകടത്തിലാഴ്ത്തിയത്. ഉത്രാടപാച്ചിലിന്റെ തിരക്കായിരുന്നു റോഡിൽ സേതു സഞ്ചരിച്ചിരുന്ന കാറിന്റെ മുന്നിലേക്ക് നിയന്ത്രണം വിട്ട് അമിത വേഗതയിൽ ൈബക്കിലെത്തിയ രണ്ടു യുവാക്കളെ രക്ഷിക്കാനുള്ള കാർ ഡ്രൈവറുടെ ശ്രമത്തിനിടെ കാർ വെട്ടിത്തിരിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞത്.

തലയ്ക്കും ശരീരത്തിനും ഗുരുതരമായ പരുക്കേറ്റ സേതു ഇപ്പോൾ എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിൽസയിലാണ്. തലച്ചോറിൽ രക്തസ്രാവമാണ് സേതുവിന്റെ ബോധം നഷ്ടപ്പെടുത്തിയത്. അതിൽ നിന്നും സേതുവിനെ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു ശ്രമിക്കുകയാണ്. ഭാര്യ നിമ്മിയും എൽകെജിയിൽ പഠിക്കുന്ന മകനും നാലു മാസം പ്രായമായ മകളുമാണ് സേതുവിനുള്ളത്.

കയ്യിലുള്ളതെല്ലാം പണയപ്പെടുത്തിയതുതന്നെ മൂന്നു ദിവസത്തെ ചികിൽസക്ക് തികഞ്ഞില്ല. ദിവസകൂലിക്ക് ജോലിക്ക് പോയിരുന്ന സേതുവിന് അന്നന്നു കിട്ടുന്ന വരുമാനം കൊണ്ട് സന്തോഷ പൂർവം ജിവിച്ചിരുന്ന ആ കുടുംബത്തിലേക്ക് സേതുവില്ലാതെ ഇരുന്നാൽ ദിവസങ്ങൾക്കുള്ളിൽ പട്ടിണി നുഴഞ്ഞെത്തും. പിന്നെയാണ് ഇത്രയേറെ ഭാരിച്ച ചികിൽസയ്ക്കുള്ള പണം. പക്ഷേ സേതുവിന്റെ ജീവനമാണ് ഇൗ കുടുംബത്തിന്റെ പ്രതീക്ഷ. നിങ്ങളുടെ ഒരു കൈ നന്മയും സഹായവുമാണ് സേതുവിന്റെയും കുടുംബത്തിന്റെയും മടക്കയാത്രയ്ക്ക് വഴിയാകുക.

സഹായിക്കാൻ നിമ്മിയുടെ പേരിലൊരു അക്കൗണ്ട് സുഹ്യത്തുക്കൾ തുടങ്ങി.

വിലാസം
നിമ്മി
തയ്യിൽ തെക്കേതിൽ
ചീരാവള്ളി പിഒ
കായംകുളം
Phone -9562856609

Federal Bank (kayamkulam Branch)
AC NO 10540100252223
IFSC -FDRL0001054
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.