Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിഡ്നി രോഗം: ചികിൽസയ്ക്ക് പണമില്ലാതെ വീട്ടമ്മ ബുദ്ധിമുട്ടുന്നു

shobana

കോട്ടയം ∙ ഗുരുതര കിഡ്നി രോഗത്തെ തുടര്‍ന്നു ചികല്‍സയില്‍ കഴിയുന്ന വീട്ടമ്മ ചികില്‍സ ചിലവ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടില്‍. പനച്ചിക്കാട് ഇഞ്ചിക്കാലായില്‍ ശ്രീനിവാസന്‍റെ ഭാര്യ ശോഭന കുമാരിയാണ് (48) കാരുണ്യമതികളുടെ സഹായം പ്രതീക്ഷിക്കുന്നത്. വികലാംഗനായ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും ആശ്രയമായിരുന്നു ശോഭനയുടെ തയ്യല്‍ ജോലി. ഇതിനിടെയാണ് കുടംബത്തിനു ഇരുട്ടടിയായി ശോഭനക്കു ഗുരുതര കിഡ്നി രോഗം പിടിപെട്ടത്.

ആഴ്ചയില്‍ രണ്ടു ദിവസം ഡയാലിസിസ് നടത്തിയാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ബന്ധുക്കളുടേയും മറ്റും സഹായമാണ് ഇതുവരെ ലഭിച്ചത്. സ്വന്തമായി വീടു പോലുമില്ലാത്ത ഇവരുടെ എല്ലാ സമ്പാദ്യവും ചികല്‍സക്കായി ചിലവഴിച്ചു കഴിഞ്ഞു. സഹായത്തിനായി ഇവര്‍ കാരുണ്യമതികളെ കാത്തിരിക്കുകയായാണ്.

മേല്‍വിലാസം
ശ്രീനിവാസന്‍, ഇഞ്ചിക്കാലയില്‍,
പൂവന്തുരുത്ത് പി.ഒ.
കോട്ടയം

ഫോണ്‍- 9567215626

എസ്ബിടി പൂവന്തുരുത്ത് ബ്രാഞ്ച്
അക്കൗണ്ട് നമ്പര്‍- 67236600366
ഐഎഫ്എസ്‍സി കോഡ് - SBTRoooo845 

Your Rating: