Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്ന് ദിവസം കൂടുമ്പോൾ രക്തം മാറണം; മജ്ജ മാറ്റിവയ്ക്കാൻ ഗൃഹനാഥൻ സഹായം തേടുന്നു

ചെറുതോണി∙ നിർധന കുടുംബത്തിലെ ഗൃഹനാഥൻ മജ്ജ മാറ്റിവയ്ക്കുന്നതിനു സഹായം തേടുന്നു. ഇടുക്കി – കഞ്ഞിക്കുഴി മഴുവടിയിൽ അമ്പലക്കവല ഭാഗത്ത് തെക്കേക്കൂറ്റ് ടി.എസ്.സുകുമാരൻ (39) ആണ് രോഗം ബാധിച്ച് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറെനാൾ ചികിത്സയിലായിരുന്ന സുകുമാരനെ വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റിയത്.

ശസ്ത്രക്രിയ വഴി മാത്രമേ ജീവൻ നിലനിർത്താൻ കഴിയൂ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇതിന് 30 ലക്ഷത്തിലേറെ തുക ചെലവുവരും. ഭാര്യ സരിത തൊഴിലുറപ്പ് തൊഴിലാളിയാണ്. മൂത്ത മകൾ ഏഴിലും നാലു വയസുള്ള ഇളയ മകൻ അംഗൻവാടിയിലുമാണ് പഠിക്കുന്നത്. കൂലിപ്പണിക്കാരനായിരുന്ന സുകുമാരനു നല്ലൊരു കിടപ്പാടം പോലുമില്ല. ഇയാളുടെ പ്രായമായ അമ്മയും ഇവരോടൊപ്പം തന്നെയാണ് താമസിക്കുന്നത്. മൂന്ന് ദിവസം കൂടുമ്പോൾ രക്തം മാറേണ്ട അവസ്ഥയിലാണ് സുകുമാരൻ. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ ജയന്റെയും ഭാര്യ സരിതയുടെയും പേരിൽ നാട്ടുകാർ ചേലച്ചുവട് യൂണിയൻ ബാങ്കിൽ ചികിത്സാ സഹായത്തിനായി അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്. 423102010027815 എന്നതാണ് നമ്പർ. IFSC Code : UBINO542318.  

Your Rating: