Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്കകൾ തകരാറിലായ തോമസ് ചികിത്സാ സഹായം തേടുന്നു

വി.എസ് തോമസ് വി.എസ് തോമസ്

മുണ്ടക്കയം∙ വൃക്കകൾ തകരാറിലായ 38കാരൻ ചികിത്സാ സഹായം തേടുന്നു. കൊക്കയാർ പഞ്ചായത്തിൽ ഏന്തയാർ മുക്കുളം വാഴയിൽ വി.എസ് തോമസ് ആണ് രോഗം തളർത്തിയ ജീവിതത്തിൽ മുൻപോട്ടു പോകാനാകാതെ വിധിയോട് മല്ലിട്ട് ജീവിതം നയിക്കുന്നത്. രണ്ടു കുട്ടികളുടെ വിദ്യാഭ്യാസവും നാലംഗ കുടുംബത്തിന്റെ ജീവിത ചിലവും ചോദ്യചിഹ്നമായി അവശേഷിക്കുമ്പോൾ സുമനുസകളുടെ കാരുണ്ടെ കൊണ്ടാണ് ഇവർ ഓരോ ദിനവും തള്ളി നീക്കുന്നത്.

ഓട്ടോ ഡ്രൈവറായിരുന്ന തോമസിന് 21–ാം വയസിൽ പ്രമേഹം ബാധിക്കുകയും ഇതേ തുടർന്നുണ്ടായ കാഴ്ച്ച കുറവു മൂലം പിന്നീട് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലുമായി. കാഴ്ച്ച ഭാഗീകമായി നഷ്ടപെട്ടതോടെയാണ് വൃക്കകളും തകരാറിലായത്. ചികിത്സയ്ക്കായി അഞ്ചു സെന്റ് സ്ഥലവും വീടും പണയം വച്ചു. കൂടാതെ പലരോടായി വാങ്ങിയ നാലു ലക്ഷത്തോളം രൂപ കടവുമുണ്ട്.

രണ്ടു ദിവസത്തിലൊരിക്കൽ ഡയാലിസിസ് ചെയ്താലേ ജീവൻ നിലനിർത്താനാകു എന്ന അവസ്ഥയിലാണ് ഇപ്പോൾ. ഇതിനായി പ്രതിമാസം 35000 രൂപയോളം ചിലവ് വരും. പരസഹായമില്ലാതെ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് തോമസ്. ഭർത്താവിനെ പരിചരിക്കേണ്ടതിനാൽ ഭാര്യ ഷൈനിക്കും കൂലിപണിക്കു പോലും പോകാൻ കഴിയാത്ത അവസ്ഥ. പ്ലസ്ടുവിന് പഠിക്കുന്ന മകളുടെയും ഒൻപതാംക്ലാസുകാരനായ മകന്റെയും വിദ്യാഭ്യാസവും വഴിമുട്ടുകയാണ്. ഇവരുടെ ജീവിതത്തിൽ മുൻപോട്ടുള്ള യാത്രയിൽ സുമനസുകളുടെ കാരുണ്യം മാത്രമാണ് ഇനി പ്രതീക്ഷ.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കൊക്കയാർ ശാഖയിൽ തുറന്ന അകൗണ്ട്–447302010008258, ഐഎഫ്എസ്‌സി കോഡ് –യുബിഐഎൻ 0544736. ഫോൺ– 960513 7212. 

Your Rating: