Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുവൃക്കകളും തകരാറിലായ നിർധനയായ വീട്ടമ്മ സഹായം തേടുന്നു

Chellamma

കട്ടപ്പന: ഇരുവൃക്കകളും തകരാറിലായ നിർധനയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. മുരിക്കാശേരി പുളിക്കലേടത്ത് ചെല്ലമ്മയാണ് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. കോലഞ്ചേരിയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്.

കൂലിപ്പണിക്കാരനായ മകൻ സജീവിനൊപ്പം വാടക വീട്ടിൽ കഴിയുന്ന ചെല്ലമ്മയ്ക്ക് ഇത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അമ്മ കിടപ്പിലായതോടെ സജീവിനും പണിക്കു പോകാൻ കഴിയാതെയായി. കടം വാങ്ങിയും നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടുമാണ് ഇതുവരെയുള്ള ചികിത്സ നടന്നത്. എട്ടര ലക്ഷത്തോളം രൂപയാണ് ഇതുവരെ ചിലവായത്. തുടർ ചികിത്സയ്ക്കും മരുന്നിനുമായി ഭാരിച്ച തുക കണ്ടെത്തേണ്ടതിനാൽ ഇവർ ബുദ്ധിമുട്ടുകയാണ്.

കാരുണ്യ മനസ്‌കരായവരുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇവരിൽ അവശേഷിക്കുന്നത്. സഹായം പ്രതീക്ഷിച്ച് സജീവ്.പി.കെയുടെ പേരിൽ യൂണിയൻ ബാങ്ക് ഉപ്പുതോട് ശാഖയിൽ 677502010002971 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ്‌സി കോഡ്: യുബിഐഎൻ-0567752. ഫോൺ: 9526465560.

Your Rating: