Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റമുറി വീടെന്ന സ്വപ്നവുമായി കാലിതൊഴുത്തു കണക്കെയുള്ള കൂരയ്ക്കുള്ളിൽ ദമ്പതികൾ

chellappan

ചേർത്തല ∙ കാലിതൊഴുത്തു കണക്കെയുള്ള കൂരയ്ക്കുള്ളിൽ വയോധികരായ ദമ്പതികൾ. വയലാർ ഒളതല കൊടിയനാട്ടുചിറ ചെല്ലപ്പൻ(90) ഭാര്യ ചന്ദ്രവതി(70) എന്നിവരാണ് നാല് സെന്റിന്റെ ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ കഴിയുന്നത്. വാതരോഗത്തെ തുടർന്ന് കാലിന് ശേഷികുറവുണ്ടായ ചെല്ലപ്പൻ വർഷങ്ങളായി വീട്ടിൽ തന്നെയാണ്. വടി കുത്തിപിടിച്ചാണ് നടക്കുന്നത്. ഭാര്യ ചന്ദ്രവതി എഴുപതാം വയസിലും തൊഴിലുറപ്പു ജോലിക്ക് പോയാണ് നിത്യവൃത്തി കഴിയുന്നത്. വിധിയുടെ ക്രൂരത വിട്ടൊഴിയാതെ ഇവർക്ക് പിന്നാലെയാണ്.

തൊഴിലുറപ്പു ജോലിക്കിടെ ഒളതല ഭാഗത്ത് മറിഞ്ഞുവീണ് വലതു കൈ ഒടിഞ്ഞതിനാൽ രണ്ടാഴ്ചയോളമായി ജോലിക്കും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. വീട് ലഭിക്കുന്നതിന് പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും പലഗഡുക്കളായി നൽകുന്ന പണം വാങ്ങി വീട് നിർമ്മിക്കുവാൻ ഇവർക്ക് കഴിവില്ല. വീട് നിർമ്മാണ സാമഗ്രികൾ എത്തിക്കുവാനും മറ്റ് പണികൾ ചെയ്യിക്കുന്നതും തനിക്ക് അറിയില്ലെന്ന് ചന്ദ്രവതി പറയുന്നു. ആരെങ്കിലും ഒറ്റമുറി വീട് പണിതു തന്ന് സഹായിക്കണമെന്ന് അപേക്ഷയാണ് ഇവർക്കുള്ളത്.

ഫോൺ: 9142482821