Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോണമോൾക്ക് വേണം സ്നേഹത്തിന്റെ കരസ്പർശം

dona

കോട്ടയം∙ ‍എട്ടു വയസായിട്ടും സാധാരണകുട്ടികളെ പോലെ കളിക്കാനോ പഠിക്കാനോ ഭക്ഷണം കഴിക്കാനോ പോലും ഡോണ മോൾക്ക് കഴിയില്ല. അവളെ അസാധാരണയാക്കുന്നത് ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനമാണ്. ഇടുക്കി ഉടുമ്പൻചോല കമ്പംമെട്ട് മുങ്കിപ്പള്ളം വടക്കേടത്ത് ബെന്നിയുടെ മകൾ ഡോണയാണ് ജനിച്ചതു മൂലം രോഗത്തിന്റെ ദുരിതം പേറുന്നത്.

ജനിച്ചു നാലാം മാസത്തിൽ ലക്ഷങ്ങൾ മുടക്കി ശസ്ത്രക്രിയ നടത്തിയതു കൊണ്ടു മാത്രമാണ് അവൾക്കു സാധാരണ കുഞ്ഞുങ്ങളെപ്പോലെ പാൽ കുടിക്കാൻ കഴിഞ്ഞത്. രണ്ടു വയസുവരെ മറ്റു കുഞ്ഞുങ്ങളെപ്പോലെ ചിരിക്കുകയോ കരയുകയോ തനിയെ കിടക്കുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ആശുപത്രികളിലെ പരിശോധനയിൽ ഹൃദയത്തിന്റെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് നാലാം വയസിൽ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്ക് ഡോണ വിധേയയായി.

എട്ടു വയസായിട്ടും ശരീരത്തിനു വളർച്ച ഇല്ലാതായതോടെ എൻഡോക്രൈനോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് നൂനൻസ് സിൻ‍‍‍ഡ്രോമാണെന്നു കണ്ടെത്തി. ഇതു പരിഹരിക്കാൻ ഹോർമോൺ ചികിൽസയാണ് ഡോക്ടമാർ നിർദ്ദേശിച്ചിരിക്കുന്നത്. തുടർച്ചയായി അഞ്ചു വർഷം ചികിൽസ ചെയ്യേണ്ടി വരും.

ഇതിനായി 15 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണു കണക്ക്. കൂലിപ്പണിക്കാരനായ ബെന്നി ഇതിനോടകം തന്നെ ചികിൽസയ്ക്കായി ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു കഴിഞ്ഞു. നിലവിൽ ആറു ലക്ഷത്തോളം രൂപ കടത്തിലാണ് ബെന്നി. സുമനസുകളുടെ സഹായം മാത്രമാണ് ഇവരുടെ പ്രതീക്ഷ. ഡോണയുടെ ചികിൽസാ ധന ശേഖരണത്തിനായി പിതാവ് ബെന്നിയുടെ പേരിൽ എസ്ബിഐ കൂട്ടാർ ശാഖയിൽ അക്കൗണ്ട് തുറന്നു. (നമ്പർ 34541887980) ഐഎഫ്എസ്‌സി എസ്ബിഐഎൻ0007621.ഫോൺ: 98469 16546

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.