Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരു വൃക്കകളും തകരാറിൽ, രവി ചികിത്സാ സഹായം തേടുന്നു

ഇ.എ.രവി

തൊടുപുഴ ∙ ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ഡയാലിസിസിന് വിധേയനാകുന്ന മധ്യവയസ്കൻ ഉദാരമതികളിൽ നിന്നും ചികിത്സാ സഹായം തേടുന്നു. കരിങ്കുന്നം പ്ലാന്റേഷൻ ഇടവര ഇ.എ.രവിയാണ് (46) ചികിത്സക്കായി ഉദാരമതികളുടെ സഹായം അഭ്യർഥിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി ചികിത്സയിൽ കഴിയുന്ന രവി ഇപ്പോൾ ആഴ്ചയിൽ രണ്ട് തവണയാണ് ഡയാലിസിസിന് വിധേയനാകുന്നത്.

മാസം ചികിത്സക്കും മരുന്നിനുമായി 25000 രൂപയോളം വേണം. കൂലിപണിക്കാരനായിരുന്ന രവിക്ക് ഇപ്പോൾ ചികിത്സക്കുള്ള തുക കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇനിയും കൂടുതൽ ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് രവി.

വാർഡ് മെമ്പർ തോമസുകുട്ടി കുര്യൻ കൺവീനറായി ഇതിനായി കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. രവിയുടെ പേരിൽ തൊടുപുഴ എസ്ബിടിയിൽ അക്കൗണ്ട് ഉണ്ട് നമ്പർ–67003319459, െഎഎഫ്എസ് സി കോഡ് എസ്ബിടിആർ 0000155. ഫോൺ: 9961192559.