Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്ക മാറ്റിവയ്ക്കാൻ കനിവുതേടി ജോസിന്റെ കുടുംബം

ec-jose-charity

സൗത്ത് പാമ്പാടി∙ ഗുരുതര കിഡ്നി രോഗം സാമ്പത്തിക അടിത്തറ ഇളക്കിയിരിക്കുകയാണ് വട്ടക്കുന്ന് ഇലഞ്ഞതടത്തില്‍ ഇ.സി.ജോസിന്റെ കുടുംബത്തെ. വര്‍ഷങ്ങളായി കിഡ്നി രോഗത്തില്‍ വലയുന്ന ജോസിനു (46) രോഗം മൂർച്ഛിച്ചതോടെ ചികില്‍സ ചിലവുകള്‍ താങ്ങാവുന്നതിലധികമായി. തയ്യല്‍ ജോലി ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്നതിനിടെയാണ് രോഗം ബാധിച്ചത്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു ജോസിന്റെ തയ്യല്‍. ഗുരുതര രോഗത്തെ തുടർ‌ന്നു സാമ്പത്തികം കണ്ടെത്താന്‍ ഏറെ വലയുകയാണ് ഇവര്‍. വൃക്ക മാറ്റിവയ്ക്കലിനുള്‍പ്പെടെയുള്ള ഭാരിച്ച ചിലവ് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയും ഇവരെ വേദനിപ്പിക്കുന്നു. കാരുണ്യമുള്ളവരുടെ കനിവ് കാക്കുകയാണ് ഇവര്‍.

‌എസ്ബിടി പാമ്പാടി
അക്കൗണ്ട് നമ്പർ - 67194139170
ഐഎഫ്എസ്‌സി കോഡ് - SBTR OOOO108
ഫോണ്‍ നമ്പര്‍ - 9947324898 (സഹോദരൻ ജെയിംസ്) 

Your Rating: