Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗള്ളിയൻ ബാരി സിൻഡ്രോം, തങ്കമണി ചികിത്സാ സഹായം അഭ്യർഥിക്കുന്നു

thankamani-shivadas

തൊടുപുഴ ∙ ഗുരുതരമായ രോഗം പിടിപെട്ട് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിർധനയായ വീട്ടമ്മ ഉദാരമതികളിൽ നിന്നും ചികിത്സാ സഹായം അഭ്യർഥിക്കുന്നു. കരിമണ്ണൂർ പഞ്ചായത്തിൽ കിളിയറ ഭാഗത്ത് താമസിക്കുന്ന പനയകുന്നേൽ ശിവദാസിന്റെ ഭാര്യ തങ്കമണി (58)യാണ് അത്യപൂർവരോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്നത്.

നാഡീവ്യൂഹത്തിന്റെ ഉപരിതലം നഷ്ടപ്പെട്ട് ഞരമ്പുകൾ തമ്മിൽ രക്ത സംക്രമണം തടസപ്പെടുന്ന ഗള്ളിയൻ ബാരി സിൻഡ്രോം എന്ന അപൂർവ രോഗമാണ് ഇവർക്ക് പിടിപെട്ടിരിക്കുന്നത്. ഇവരുടെ ചികിത്സക്കായി ഏകദേശം നാലര ലക്ഷത്തോളം രൂപ ഇനിയും വേണ്ടിവരും. ഇതുവരെ ചികിത്സക്കായി നല്ലൊരു തുക ചെലവഴിച്ചു കഴിഞ്ഞു. ഇനിയും ലക്ഷങ്ങൾ ഉണ്ടെങ്കിൽ മാത്രമെ ചികിത്സ നടത്താനാവൂ.

അതിനാൽ ഉദാരമതികളിൽ നിന്നും ഇവർ ചികിത്സാ സഹായം അഭ്യർഥിക്കുകയാണ്. കൂലിപണിക്കാരായ ഇവർക്ക് ചകിത്സക്ക് പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇതിനായി മകൾ സുനിത സജയന്റെ പേരിൽ എസ്ബിെഎ ഉടുമ്പന്നൂർ ശാഖയിൽ അക്കൗണ്ട് ഉണ്ട്.

അക്കൗണ്ട് നമ്പർ: 31085039948,

െഎഎഫ്എസ് സി കോഡ്– എസ്ബിെഎഎൻ 008681.

ഫോൺ: 9544458448.