Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമീലയുടെ ഹൃദയത്തുടിപ്പുകൾക്കായി നമുക്ക് ഒരുമിക്കാം

jameela

കോട്ടയം∙ ഹൃദ്രോഗത്താൽ മരണത്തെ മുഖാമുഖം കാണുന്ന വിധവ സന്മനസുകളുടെ സഹായം തേടുന്നു. കോട്ടയം താഴത്തങ്ങാടി തൈക്കടവിൽ വീട്ടിൽ ജമീലയാണ് (58) ഹൃദയ ശസ്ത്രക്രിയ നടത്താൻ പണമില്ലാതെ ബുദ്ധിമുട്ടുന്നത്. ഹൃദയത്തിൽ നാലു സ്ഥലങ്ങളിൽ ബ്ലോക്ക് ഉണ്ട്. മരുന്നുകളുടെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്. നടക്കാനോ ഇരിക്കാനോ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ജമീല.

ജമീലയുടെ മകനും മകളും വൃക്കസംബന്ധമായ രോഗങ്ങളാൽ വിഷമിക്കുകയാണ്. നിർധനരായ അവർക്കും ജമീലയെ നോക്കാൻ കഴിവില്ല. മറ്റു വരുമാന മാർഗങ്ങൾ ഒന്നും തന്നെ ജമീലയ്ക്കില്ല. സ്വന്തമായുണ്ടായിരുന്ന വീട് വിറ്റു. ചെറിയൊരു വാടക വീട്ടിലാണ് ജമീലയും മകളും താമസം.

അയൽക്കാരുടെയും ചില ബന്ധുക്കളുടെയും സഹായം കൊണ്ടാണ് മരുന്നുകൾക്കുള്ള പണം ഇതുവരെ കണ്ടെത്തിയത്. മാർച്ച് ആദ്യ ആഴ്ച ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. രണ്ടര ലക്ഷം രൂപയോളം ആവശ്യമായി വരും. കരുണയുടെ വാതിലുകൾ ജമീലയ്ക്കായി തുറക്കുമെന്നാണ് പ്രതീക്ഷ. ജമീലയുടെ ഹൃദയമിടിപ്പുകൾക്കു വേണ്ടി നമുക്കൊരുമിക്കാം.

വിലാസം

ജമീല, തൈക്കടവിൽ (മേലേൽ കൊച്ചുപുരയ്ക്കൽ), താഴത്തങ്ങാടി, കോട്ടയം

Account No: 67310198412 IFSC: SBTR0000484 സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ സിഎംഎസ് കോളജ് ബ്രാഞ്ച് , കോട്ടയം ഫോൺ 0812567474

Your Rating: