Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമീലയെ സഹായിക്കാം: ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാം

Jamila

ഈരാറ്റുപേട്ട∙ വീട്ടമ്മയുടെ വൃക്കരോഗം മൂലം ഒരു കുടുംബം നിത്യ ദുഃഖത്തിലായി. ഈരാറ്റുപേട്ട തെക്കേക്കര കുന്നുപറമ്പിൽ റഷീദിന്റെ ഭാര്യ ജമീലയാണ് (37) വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ് ഇവർ. കൂലിപണി ക്കാരനായ റഷീദിന്റെ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോൾ ചികിത്സയ്ക്കും മറ്റുമായി ഒട്ടേറെ ചിലവായി. കൂടാതെ നല്ലൊരു തുക കടവു മായി. ഇനി ചികിത്സ തുടരാനാകാത്തവിധം ഇവർ ബുദ്ധിമുട്ടുകയാണ്.

രണ്ടു പെൺമക്കളടങ്ങിയ റഷീദിന്റെ കുടുംബത്തിനു ദുരിതങ്ങളിൽ നിന്നു കരക യറണമെ ങ്കിൽ ഉദാരമതികളുടെ സഹായം ഉണ്ടെങ്കിലേ കഴിയു. പലതവണ ഡയാലിസിസിനു വിധേയയാക്കിയതിനാൽ ജമീലയുടെ ആരോഗ്യനിലയും തീരെ മോശമായി. തുടർ ചികിത്സകൾക്കായി സന്മനസുള്ളവരുടെ സാമ്പത്തിക സഹായം പ്രതീക്ഷിച്ച് റഷീദ് എസ്ബിടി ഈരാറ്റുപേട്ട ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു.

*ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: *

ബാങ്ക് : എസ്ബിടി., ശാഖ: ഈരാറ്റുപേട്ട.

അക്കൗണ്ട് നമ്പർ: 67241442120.

ഐഎഫ്എസ് കോഡ്:എസ്ബിടിആർ: 0000113.

മേൽവിലാസം: റഷീദ് കുന്നുപറമ്പിൽ,

തെക്കേക്കര, ഈരാറ്റുപേട്ട,

കോട്ടയം. പിൻകോഡ്: 686122.

ഫോൺ: 9961699347.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.