Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥൻ ചികില്‍സ സാഹയം തേടുന്നു

Karuna

കൽപറ്റ∙ ഇരു വൃക്കകൾക്കും രോഗം ബാധിച്ച് രണ്ടു വർഷത്തോളമായി ചികിൽസ നടത്തുന്ന കേണിച്ചിറ താഴമുണ്ട കുണ്ടൂപറമ്പിൽ ജനാർദ്ദനൻ (47) തുടർ ചികിൽസയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു. ഇപ്പോൾ ആഴ്ചയിൽ മൂന്നു ദിവസം മേപ്പാടി വിംസ് ആശുപത്രിയിൽ ഡയാലിസിസ് നടത്തിവരികയാണ്. കൂലിപണി ചെയ്തിരുന്ന ജനാർദ്ദനന് ചികിൽസയെ തുടർന്ന് ഭാരിച്ച കടബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.

ഭാര്യയും രണ്ടു കുട്ടികളുമുള്ള ജനാർദ്ദനന്റെ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് വരുന്ന ഭാരിച്ച സാമ്പത്തിക ബാധ്യത ഇവരുടെ കുടുംബത്തിന് ചിന്തിക്കാൻ പോലും കഴിയാത്തതാണ്. ഈ അവസ്ഥയിൽ താഴമുണ്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏദൻ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ചികിൽസാ സഹായ നിധി രൂപീകരിച്ചി‌‌ടുണ്ട്. സുമനസുകളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാനായി കേണിച്ചിറ അർബൻ ബാങ്കിൽ 007010001003153 എന്ന നമ്പറിൽ (ഐഎഫ്സി കോഡ്: ഐസിഐസി00എസ്ബിസിയുബി) അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9447150611.

Your Rating: