Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം തളർന്ന ജയരാജ് സഹായം തേടുന്നു

Jayaraj

കോട്ടയം∙ മരത്തിൽനിന്നു വീണു നട്ടെല്ലിനു ഗുരുതര പരുക്കേറ്റു അരയ്ക്കു കീഴ്പ്പോട്ടു തളർന്ന ഗൃഹനാഥനും കുടുംബവും കാരുണ്യം തേടുന്നു. പേരൂർകരയിൽ വടക്കെപുളിന്താനം വീട്ടിൽ ജയരാജ്(44) ആണു ജീവിതം വഴിമുട്ടി കനിവിനായി കേഴുന്നത്. അഞ്ചു വർഷം മുമ്പ് ജോലിക്കിടെ മരത്തിൽനിന്നും വീണു നട്ടെല്ലിനു ക്ഷതമേറ്റു അരയ്ക്കു കീഴ്പ്പോട്ടു തളർന്നു കിടപ്പിലാകുകയായിരുന്നു.

ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജയരാജ്. അപകടത്തോടെ കുടുംബത്തിന്റെ വരുമാനമാർഗം ഇല്ലാതായി. കുടുംബചിലവും ചികിത്സാ ചിലവും കുട്ടികളുടെ പഠനച്ചിലവുകളുമെല്ലാം കണ്ടെത്താൻ കഴിയാതെ ഈ കുടുംബം ഉഴലുകയാണ്. പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ പോലും നടത്താനാകാത്ത അവസ്ഥയിലാണ് ജയരാജ്. എപ്പോഴും പരിചരണം ആവശ്യമായതുകൊണ്ടുതന്നെ ജയരാജിന്റെ ഭാര്യയ്ക്ക് ജോലിക്കു പോകാനും സാധിക്കില്ല.

തുടർചികിത്സകളിലൂടെ ജയരാജ് സുഖപ്പെടുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ ചികിത്സാ ചിലവുകൾ ഭാരിച്ചതാണ്. സൻമനസുള്ളവരുടെ  സഹായമാണ് നിത്യവൃത്തിക്കുപോലും പണമില്ലാത്ത ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. തുടർചികിത്സകൾക്കും തളർന്ന ജീവിതം തളിർക്കാനുമായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഈ കുടുംബം.

ജയരാജ്.കെ
അക്കൗണ്ട് നമ്പർ: 20236791062
ഐഎഫ്എസ്‌സി എസ്ബിഐഎൻ0010113
എസ്ബിഐ ഏറ്റുമാനൂർ ബ്രാഞ്ച്
ഫോൺ:8138092363, 7736615811

Your Rating: