Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധി തളർത്തിയ ജോൺ സുമനസുകളുടെ സഹായം തേടുന്നു

john

കോട്ടയം ∙ പള്ളിക്കത്തോട് ആനിക്കാട് ഈസ്റ്റ് മഞ്ഞപ്പള്ളിൽ എം.യു. ജോണിയെ വീണ്ടും വിധി തളർത്തിയിരിക്കുന്നു. 25 വർഷം മുൻപ് നട്ടെല്ലിൽ ദശ വളരുന്ന അസുഖം ഉണ്ടായി. അന്നു ഒരു ഓപ്പറേഷൻ നടത്തി. പതുക്കെ ഭേദമായി. കുറച്ചുനാൾ ജോലിക്കും പോയി. പിന്നീട് ഒരിക്കൽ യാത്രയ്ക്കിടെ ബസിൽ നിന്നും പിന്നെ ഓട്ടോയിൽ നിന്നും വീണു പരുക്കേറ്റു. വീണ്ടും ആശുപത്രിയിലായി.

ചികിത്സ നടത്തിയെങ്കിലും പൂർണമായും ഭേദമായില്ല. 10 വർഷമായി തീരെ കിടപ്പിലാണ്. ഇപ്പോൾ സ്ഥിതി കൂടുതൽ വഷളായി. മൂത്രം പോകാൻ ത‌ടസമാണ്. ട്യൂബ് ഇട്ടിരിക്കയാണ്. സ്വന്തമായി സ്ഥലം ഇല്ലാത്ത ഇവർ വാടക വീട്ടിലാണ് താമസിക്കുന്നത്. രണ്ട് മക്കളാണുള്ളത്. ചികിത്സാ ചെലവിനും നിത്യചെലവുകൾക്കും കഷ്ടപ്പെടുകയാണ് ഈ കുടുംബം.

മേൽവിലാസം:

വത്സ ജോണി, മഞ്ഞപ്പള്ളിൽ, ആനിക്കാട് ഈസ്റ്റ് (പി.ഒ),

പള്ളിക്കത്തോട്, കോട്ടയം.

ഫോൺ: 9495022250.

ബാങ്ക് വിവരങ്ങൾ:

എസ്ബിടി, പള്ളിക്കത്തോട് ശാഖ

അക്കൗണ്ട് നമ്പർ: 67323713688.

ഐഎഫ്എസ്‍സി: എസ്ബിടിആർ 0000247

Your Rating: