Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞ് ജോസഫിനെ സഹായിക്കാം

joseph-xaviour-11-12-15

കോട്ടയം ∙ അച്ഛന്റെ മരണവും വിടാതെ തുടരുന്ന രോഗവും വീട്ടിലെ കഷ്ടപ്പാടും ജോസഫ് സേവ്യർ എന്ന പത്തുവയസുകാരന്റെ ജീവിതം തളർത്തി കളയുകയാണ്. ചിങ്ങവനം ചാമക്കാട്ടുമറ്റം വിജിയുടെയും പരേതനായ സേവ്യറിന്റെയും മകനാണ് ചിങ്ങവനം ഗവ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ജോസഫ്. ജോസഫിന് മൂന്ന് വയസ് ഉള്ളപ്പോഴാണ് പിതാവ് സേവ്യർ ഹൃദയാഘാതം മൂലം മരിക്കുന്നത്. അമ്മ വിജി അയൽ വീടുകളിൽ വീട്ടുവേല ചെയ്താണ് പിന്നീട് കുടുംബം പുലർത്തിയത്. എന്നാൽ ഇതിനിടെ ജോസഫിന് ടിബി ബാധിച്ചതോടെ നീണ്ട കാലത്തെ ചികിൽസകൾ വേണ്ടിവന്നു. ഇപ്പോഴും ചികിൽസ തുടരുകയാണ്.

ആകെയുള്ള മൂന്ന് സെന്റ് സ്ഥലത്തെ കൊച്ചുവീട്ടിലാണ് വിജിയും മകൻ ജോസഫും വിജിയുടെ മാതാപിതാക്കളായ യേശുദാസ്, ഫിലോമിന എന്നിവരും താമസിക്കുന്നത്. കല്ല് കൊണ്ട് നിർമിച്ച ഒറ്റമുറിയും അടുക്കളയും മാത്രമുള്ള വീടടാണ്. വീടിന് ചിമ്മിനി സൗകര്യമില്ലാത്തതിനാൽ അടുപ്പിലെ പുക വീടിനുള്ളിൽ നിറയുമ്പോൾ ജോസഫിന് വീണ്ടും ആരോഗ്യ പ്രശ്നങ്ങൾ കൂടും. അതിനാൽ മിക്ക ദിവസവും ജോസഫിനെ പഠിക്കുന്നതിനനായി അടുത്ത വീട്ടിലേക്ക് പറഞ്ഞയക്കുകയാണ് കുടുംബാഗങ്ങൾ ചെയ്യുന്നത്. പുക ശല്യം ഇല്ലാത്ത വീട്ടിൽ രോഗമുക്തനായ മകനുമായി താമസിക്കുന്നത് സ്വപ്നം കണ്ടാണ് വിജി ഒരോ ദിവസവും തള്ളി നീക്കുന്നത്.

വിലാസം.

ജോസഫ് സേവ്യർ,

ചാമക്കാട്ടുമറ്റം, ‌

ചിങ്ങവനം.

*ബാങ്ക് *

എസ്ബിടി ബ്രാ‍ഞ്ച്, ചിങ്ങവനം.

അക്കൗണ്ട് നമ്പർ : 67290456789.

ഐഎഫ്എസ്‌സി കോഡ്: എസ്ബിടി ആർ0000128.

ഫോൺ: 9605573040.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.