Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൾക്കും കൊതിയുണ്ട്...ഒന്നെഴുന്നേല്ക്കാൻ...

karolin

തീക്കോയി∙ ഒരു പന്ത്രണ്ടു വയസ്സുകാരിയുടെ ആഗ്രഹങ്ങൾക്ക് എത്ര മാത്രം നിറങ്ങളുണ്ടാകും...സ്കൂൾ ബാഗുമായി വിദ്യാലയത്തിന്റെ പടിക്കെട്ടുകൾ ഓടിക്കയറാനും കൂട്ടുകാരുമായി വീടിനു ചുറ്റും ഓടിക്കളിക്കാനും അവൾക്കു കൊതിയുണ്ടാവില്ലേ...എന്നാൽ കരോളിൻ ഇന്ന് ഈ ആഗ്രഹങ്ങളിൽ നിന്നെല്ലാം വളരെ അകലത്തിലാണ്. ഇക്കഴിഞ്ഞ പന്ത്രണ്ട് വർഷവും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ നിറമിഴികളോടെ നമ്മെ നോക്കുന്ന ഈ കുരുന്നിനെ കണ്ടാൽ ആരുടെ മനസ്സും ഒന്നു പിടയ്ക്കും.

തീക്കോയി മംഗളഗിരി ഊട്ടുകുളത്തിൽ ജോസ് ജോസഫിന്റെ മകളാണ് കരോളിൻ. ജനനം മുതൽ അവൾക്കു സംസാരിക്കുവാനോ നടക്കുവാനോ സാധിച്ചിട്ടില്ല. റബർ ടാപ്പിങ് തൊഴിലാളിയായ ജോസിനു മകളുടെ ജീവിതം അത്രയേറെ വിലപ്പെട്ടതായതു കൊണ്ട് ഉള്ളതെല്ലാം വിറ്റ് അവളെ ചികിൽസിച്ചു. ഇതുവരെ പത്തു ലക്ഷം രൂപയോളം ചിലവായി. എറണാകുളം ‌‌‌‌‌‌‌‌ലിസി ആശുപത്രിയിലാണ് ചികിൽസ. മൂന്നു ഓപ്പറേഷനുകൾ നടത്തി. ഓപ്പറേഷനു ശേഷം കാലുകളിലെ വളവുകൾ കുറച്ചു നിവർന്നു.എന്നാലും ഒന്ന് എണീറ്റിരിക്കണമെങ്കിൽ പോലും ഇനിയും നടുവിലും അരയിലും രണ്ട് ഓപ്പറേഷൻ കൂടി വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതിന് ഇനി അഞ്ചു ലക്ഷം രൂപ കൂടി ചിലവു വരും. ഹൃദയസംബന്ധമായ അസുഖങ്ങളും സ്ഥിരമായി വരുന്ന കരോളിന് മരുന്നു കഴിച്ചില്ലെങ്കിൽ അപകടമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകി. എന്നാൽ ദിവസേനെയുള്ള മരുന്നുകൾക്കു പോലും ജോസിനു ലഭിക്കുന്ന തുച്ഛമായ വരുമാനം തികയുന്നില്ല. ഓപ്പറേഷനും മരുന്നിന്റെ ചിലവുകൾക്കും കരുണയുള്ളവരുടെ സഹായഹസ്തം മാത്രമാണ് ജോസിന്റെ ഏക പ്രതീക്ഷ...

എസ്ബിറ്റി തീക്കോയി ശാഖയിൽ ജോസിന്റെ ഭാര്യ സോണിയയുടെ പേരിലുള്ള അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം.

SONIA JOSE OOTTUKULATHIL MANGALAGIRI TEEKOY

STATE BANK OF TRAVANCORE TEEKOY BRANCH ACCOUNT NUMBER- 67344888225 IFSC- SBTR0000341

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.