Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയമുള്ളവർ കേൾക്കട്ടെ കോലപ്പന്റെ പ്രാർഥന

kolappan-raju-charity

കുരീപ്പുഴ∙ ഇതു കോലപ്പൻ രാജു. നാൽപ്പത്തൊൻപതുകാരനായ ഇദ്ദേഹം കൂലിവേല ചെയ്താണ് ഭാര്യയും സ്കൂൾ വിദ്യാർഥികളായ മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തെ പുലർത്തിയിരുന്നത്. സ്വന്തമായി വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ലെങ്കിലും കൊല്ലം കുരീപ്പുഴയിലുള്ള വാടകവീട്ടിൽ ഈ കൊച്ചുകു‍ടുംബം സന്തോഷത്തോടെ കഴിഞ്ഞു.

ജനുവരിയിൽ കലശലായ നെഞ്ചുവേദനയെ തുടർന്നാണ് ഇദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പരിശോധനയിൽ ഗുരുതരമായ ഹൃദ്രോഗമാണെന്നു തിരിച്ചറിഞ്ഞതിനെ തുടർന്നു തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ മെഡിക്കൽ സെന്ററിൽ തുടർചികിത്സ തേടി. മാര്‍ച്ച് 11ന് ഓപ്പറേഷൻ തീരുമാനിച്ചെങ്കിലും പണം ഇല്ലാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.

ജീവൻ നിലനിർത്തണമെങ്കിൽ ഹൃദയശസ്ത്രക്രിയ കൂടിയേ തീരൂ. ശസ്ത്രക്രിയയ്ക്കു മുൻപുള്ള പരിശോധനയ്ക്കായി സെപ്റ്റംബർ ഒന്നിന് കോലപ്പൻ രാജുവിനോട് ആശുപത്രിയിൽ എത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിനു രണ്ടു ലക്ഷം രൂപയോളം ചിലവാകും.

രോഗിയായതിൽപ്പിന്നെ ജോലിക്കു പോകാൻ കഴിയാത്തതിനാൽ നിത്യവും കഴിക്കേണ്ട മരുന്നുപോലും മൂലം മു‍ടങ്ങിയിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കുള്ള തുകയ്ക്കായി ഉദാരമതികളുടെ സഹായം തേടുകയാണ് ഇദ്ദേഹം. കനിവുള്ളവർ സഹായിക്കാനുണ്ടെങ്കിൽ ഈ കുടുംബത്തിന് ഇനിയും സന്തോഷത്തോടെ കഴിയാനാകും...

Kolappan Raju K. N.
Account No. : 35561297221
SBI Thevally Branch
IFSC Code : SBIN0013314
 

Your Rating: