Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ ദുരിതത്തിൽ കൃഷ്ണൻ

pk-krishanan

കോട്ടയം ∙ കാൻസർ പിടിമുറുക്കിയ ജീവിതവുമായി വേദന തിന്ന് ദിവസങ്ങൾ തള്ളി നീക്കുയാണ് എറണാകുളം പാമ്പക്കുട മണ്ണത്തൂർ പൊട്ടനാനിക്കൽ പി. കെ. കൃഷ്ണൻ(58). നാക്കിലാണ് കാൻസർ രോഗത്തിന്റെ തുടക്കം. പിന്നീട് പതുക്കെ കാൻസർ തൊണ്ടയിലേക്ക് കടന്നു. അതിവേഗം തൊണ്ടയുടെ താഴേക്കും മേലക്കുമായി കാൻസർ വ്യാപിച്ചു. ഇതോടെ ആഹാരം കഴിക്കാനോ വെള്ളം പോലും കുടിക്കാനോ കഴിയാത്ത ആവസ്ഥയായി.

കള്ളുചെത്തുതൊഴിലാളിയായിരുന്ന കൃഷ്ണൻ ചെറുപ്പം മുതൽ കുടുംബം പുലർത്താനായി കഠിനാധ്വാനം ചെയ്തു വരികയായിരുന്നു. മൂന്ന് വർഷം മുൻപ് തലചുറ്റൽ വന്നതോടെ കള്ളു ചെത്താൻ കഴിയാതെയായി. തുടർന്ന് ജോലിമുടങ്ങി. ഇതോടെ നടത്തിയ പരിശോധനയിലാണ് നാവിലെ കാൻസർ കണ്ടെത്തിയത്. തുടർച്ചയായി കീമോ തെറാപ്പിയും റേഡിയേഷൻ ചികിൽസകളും ചെയ്തുവേങ്കിലും രോഗം മറ്റ് ഭഗങ്ങളിലേക്കും അതിവേഗം വ്യാപിച്ചു.

മൂന്ന് പൊൺമക്കളാണ് കൃഷണനുള്ളത്. അകെ അഞ്ച് സെന്റ് സ്ഥലവും ഇതിൽ പ‍ഞ്ചായത്ത് നിർമിച്ച് നൽകിയ കൊച്ചുവീടുമാണ് കൃഷ്ണനും കുടുംബത്തിനും സ്വന്തമായുള്ളത്. മൂന്ന് നേരം ആഹാരം കഴിക്കാനുള്ള പണം പോലും കണ്ടെത്താൻ ഈ കുടുംബത്തിന് കഴിയുന്നില്ല. കൃഷ്ണന്റെ ചികിൽസകളും വീട്ടിലെ ചെലവുകളും നാട്ടുകാരുടെ സഹായം കൊണ്ടാണ് നടക്കുന്നത്. കരുണയുള്ളവരുടെ കനിവ് ലഭിച്ചാൽ അത് ഒരു കുടുംബത്തിന് വലിയ അനുഗ്രഹമാകും.

വിലാസം.

പികെ. കൃഷ്ണൻ ,

പൊട്ടനാനിക്കൽ വീട്,

മണ്ണത്തൂർ പിഒ, കൂത്താട്ടുകുളം

ഫോൺ : 8156864459.

ബാങ്ക് അക്കൗണ്ട്

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കൂത്താട്ടുകുളം ബ്രാഞ്ച്.

അക്കൗണ്ട് നമ്പർ: 67133641527.

ഐഎഫ്എസ്സി കോഡ്: എസ്ബിടിആർ 0000148.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.