Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷ്ണനന്ദയ്ക്കു വേണം സുമനസുകളുടെ കാരുണ്യം

krishna

തൊടുപുഴ∙ രക്താർബുദം പിടിപെട്ട് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ചികില്‍സയിലായ മൂന്നു വയസുകാരിയുടെ തുടർ ചികില്‍സയ്ക്കും മറ്റുമായി ഉദാരമതികളിൽ നിന്നും നിർധന മാതാപിതാക്കൾ സഹായം തേടുന്നു. തൊടുപുഴ ഏഴല്ലൂർ ചോഴംകുടിയിൽ സജീവൻ ലിജി ദമ്പതികളുടെ രണ്ടാമത്തെ മകൾ കൃഷ്ണ നന്ദയാണ് ചികിത്സാ സഹായം അഭ്യർഥിക്കുന്നത്.

രണ്ടര വയസുള്ളപ്പോഴാണ് കൃഷ്ണ നന്ദയുടെ രോഗം കണ്ടെത്തിയത്. അന്നു മുതൽ തിരുവനന്തപുരത്ത് ചികിത്സയിലാണ്. രണ്ടര വർഷം തുടർ ചികിത്സ നടത്തേണ്ടതിനാൽ ആശുപത്രിക്ക് സമീപം വീട് വാടകയക്ക‌ുടുത്ത് കഴിയുകയാണ് ഈ കുടുബം. രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടിയും ഒരു വയസുള്ള ഇളയകുട്ടിയും ഇവർക്കൊപ്പം തിരുവനന്തപുരത്താണ്.

കൂലി പണിക്കും ചെണ്ടമേളത്തിനും പോയിരുന്ന സജീവിന് ഇപ്പോൾ ഇതിനും സാധിക്കാത്ത അവസ്ഥയാണ്. കേരള സർക്കാരിൽ നിന്നും കാൻസർ സുരക്ഷാ പദ്ധതിയിൽപെടുത്തി സഹായം ലഭിക്കുന്നുണ്ടെങ്കിലൂം വീടു വാടകയും പുറമെ നിന്നും മരുന്നു വാങ്ങുന്നതിനും മറ്റു ചെലവുകൾക്കുമായി നല്ലൊരു തുക കണ്ടെത്തണ്ട അവസ്ഥയിലാണിവർ.

ഇതുവരെ നാല് ലക്ഷത്തോളം രൂപ ചെലവായി. നാട്ടുകാരും സുഹൃത്തുക്കളും മറ്റും സഹായിച്ചാണ് ഇതുവരെ ചികിൽസ നടത്തിയത്. തുടർചികിൽസക്കും മറ്റുമായി ഉദാരമതികളിൽ നിന്നും സഹായം അഭ്യർഥിക്കുകയാണ് ഈ കുടുംബം.സജീവന്റെ ഭാര്യ ലിജി സജീവന്റെ പേരിൽ ഫെഡറൽ ബാങ്ക് തൊടുപുഴ വെങ്ങല്ലൂർ ശാഖയിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്.

നമ്പർ– 20370100011785

ഐഎഫ്എസ്‌സി കോഡ് –എഫ്ഡിആർഎൽ 0002037

ഫോൺ: 09947710215.

Your Rating: