Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദനയ്ക്ക് പര്യായമാണ് ഇൗ കുട്ടി.. സഹനത്തിനും

krishnachandran കൃഷ്ണചന്ദ്രൻ

കോട്ടയം∙ ഒരു പതിറ്റാണ്ടിന്റെ ജീവിതത്തിനനിടെ ശസ്ത്രക്രിയാ മുറിയിൽ വേദന കടിച്ചമർത്തി കൃഷ്ണചന്ദ്രൻ കിടന്നത് നാലു തവണയാണ്. അവന്റെ കളിചിരികളെല്ലാം ആശുപത്രിമുറിക്കുള്ളിലായിരുന്നു. കുസൃതി വിടരേണ്ട കണ്ണുകളിൽ വിടരുന്നത് വേദനയായിരുന്നു. ഗുരുതരമായ വൃക്കരോഗം ബാധിച്ച പതിനൊന്നു വയസുമാത്രം പ്രായമുള്ള കൃഷ്ണചന്ദ്രന്റെ പുഞ്ചിരികൾ ആരെയും വേദനിപ്പിക്കുന്നതാണ്.

കായംകുളം എരുവ വെസ്റ്റ് മാരാവീട്ടിത്തറയിൽ പരേതനായ ചന്ദ്രബാബുവിന്റെയും സാവിത്രിയുടെയും ഏക മകനാണ് കൃഷ്ണചന്ദ്രൻ. ഗുരുതരമായ വൃക്കരോഗം ബാധിച്ചു രണ്ടു വൃക്കകളും തകരാറിലായ കൃഷ്ണചന്ദ്രന്റെ ജീവിതം കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികളിലാണ് ഇന്ന് കൃഷ്ണചന്ദ്രൻ ജനിക്കുന്നതിനു ഒരു മാസം മുൻപ് ആഞ്ഞടിച്ച സുനാമിയിൽപ്പെട്ടായിരുന്നു ചന്ദ്രബാബുവിന്റെ മരണം. ഗർഭാവസ്ഥയിൽ തന്നെ നടത്തിയ പരിശോധനയിൽ കൃഷ്ണചന്ദ്രനു വൃക്കരോഗമുണ്ടെന്നു കണ്ടെത്തിയിരുന്നു. അന്നു മുതൽ തന്നെ അമ്മ സാവിത്രി ആശുപത്രികൾ കയറിയിറങ്ങി നടക്കാൻ തുടങ്ങി.

ആദ്യം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. പിന്നീട് കോട്ടയത്തെ മെഡിക്കൽ കോളജ് ആശുപത്രിയുടെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി. പിന്നീട്, മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തുടർന്ന കൃഷ്ണചന്ദ്രന് ഇതിനിടെ നാലു ശസ്ത്രക്രിയയാണ് നടത്തിയിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മകനെയുമായി ആശുപത്രികൾ മാറിമാറികയറിയതോടെ മറ്റാരും തുണയില്ലാത്ത ഈ കുടുംബം കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും തീരത്താണ്.

ആശുപത്രികളിൽ കണ്ടു മുട്ടുന്നവരും, സുഹൃത്തുകളും അയൽവാസികളും അടക്കമുള്ളവരുടെ സഹായത്തോടെയാണ് പലപ്പോഴും ആശുപത്രിയിലേയ്ക്കുള്ള വണ്ടിക്കൂലി പോലും ഈ കുടുംബം കണ്ടെത്തുന്നത്. മകന് ഒരു നേരെ മരുന്നുവാങ്ങി നൽകാനുള്ള തുക പോലും ഈ അമ്മയുടെ കയ്യിലില്ല. തുടർ ചികിത്സയും മരുന്നും കൃത്യമായി നൽകായില്ലെങ്കിൽ മകന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ഈ അമ്മയ്ക്കു സാധിക്കുകയുമില്ല. ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ ഈ അമ്മ തേടുന്നത് കരുണയുള്ള ഹൃദയങ്ങളെയാണ്. ആ അമ്മയുടെ കണ്ണീരുണങ്ങാൻ നന്മയുള്ള ഹൃദയങ്ങളെ ഇവർ പ്രതീക്ഷിക്കുന്നു.

അക്കൗണ്ട് നമ്പർ

കൃഷ്ണചന്ദ്രൻ (11)

അമ്മ സാവിത്രി

മാരാവീട്ടിത്തറയി‍ൽ

എരുവ വെസ്റ്റ്

കായംകുളം

എസ്ബിടി കായംകുളം

അക്കൗണ്ട് നമ്പർ – 57025819189

ഐഎഫ്എസ്​സി കോഡ് – എസ്ബിടിആർ0000078

ഫോൺ നമ്പർ – 9961712663

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.