Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുമോന് എണീറ്റു നടക്കണം; ഒരു കൈ സഹായിക്കൂ

kunjumon

കോട്ടയം ∙ 16 വർഷം മുൻപു പോളിയോ ആർത്രൈറ്റിസ് വന്നു തളർന്നു പോയതാണ് അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി കുഞ്ഞുമോൻ സ്കറിയ. ഏഴു വർഷം മുൻപു കട്ടിലിൽ നിന്നും എണീക്കാനാവാത്ത അവസ്ഥയിലെത്തി. പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത കുഞ്ഞുമോനെ നോക്കാൻ എപ്പോഴും അരികിൽ ഒരാളുണ്ടാവണം. കുഞ്ഞുമോൻ കിടപ്പിലായതോടെ ആ വീടിന്റെ വരുമാനവും നിലച്ചു. പ്ലസ് ടു വരെ പഠിച്ച മൂത്ത മകൻ പണമില്ലാതായതോടെ പഠനം ഉപേക്ഷിച്ചു. രണ്ടാമത്തെ മകൻ ഇപ്പോൾ പ്ലസ് വണ്ണിനാണു പഠിക്കുന്നത്. വീട്ടിലെ സാഹചര്യം നന്നായി അറിയാവുന്നതിനാൽ തുടർവിദ്യാഭ്യാസമെന്ന സ്വപ്നമൊന്നും കുഞ്ഞുമോന്റെ മക്കൾക്കില്ല. എട്ടാം ക്ലാസിൽ പഠിക്കുന്ന ഇളയ മകൾക്കും.

ആകെ സ്വന്തമായുള്ള അഞ്ച് സെന്റ് സ്ഥലത്ത് ഒരു കുഞ്ഞു വീട് എന്നതായിരുന്നു കുഞ്ഞുമോന്റെയും ഭാര്യയുടെയും വലിയ സ്വപ്നം. പക്ഷേ, ആശുപത്രി ചെലവുകൾക്കും മരുന്നിനുമായി പോലും നാട്ടുകാരുടെ കനിവു തേടുന്ന ഇവർ സ്വപ്നം എന്നേ മറന്നു കഴിഞ്ഞു. വിദഗ്ധ ചികിത്സ നൽകിയാൽ കുഞ്ഞുമോന് എഴുന്നേറ്റിരിക്കാനാകും എന്നാണ് ഡോക്ടർമാർ പറയുന്നത്. പക്ഷേ, അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്താൻ കഴിയാത്ത ഇവർക്കു ഭാരിച്ച ആശുപത്രി ചിലവുകൾ താങ്ങാനാവുന്നതല്ല. കുഞ്ഞുമോന്റെ കുടുംബത്തിനൊരു കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നവർക്കായി എസ്ബിടിയുടെ അതിരമ്പുഴ ശാഖയിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 67350790308
IFSC CODE- SBTR0000112
ഫോൺ: 9388254525 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.