Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വേദന തിരിച്ചറിയൂ, മാധവിന്റെ കുഞ്ഞു ഹൃദയത്തെ രക്ഷിക്കൂ

madhav-karuna-thedi

കോട്ടയം∙ മാധവിന്റെ കണ്ണുകളിലെ വേദന നിങ്ങൾക്കു കാണാനാവുമെങ്കിൽ, നിങ്ങളുടെ സഹായത്തോടെ ആ വേദനയിൽ നിന്നൊരു മോചനമാണ് ആ കുഞ്ഞു ഹൃദയം മോഹിക്കുന്നത്..! ഹൃദയത്തിൽ സുഷിരം വീഴുന്ന അത്യപൂർവ രോഗത്തിനു വിധേയരായ ആറു വയസുകാരൻ കൊല്ലാട് പുളിമൂട്ടിൽ മനോജിന്റെ മകൻ മാധവ് (ആറ്)ആണ് സന്മനസുള്ള ഹൃദയങ്ങളുടെ കനിവുതേടുന്നത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാധവിനു 28നു അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഒരു ശസ്ത്രക്രിയയിലൂടെയല്ലാതെ മാധവിനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനാവില്ലെന്നുറപ്പിച്ചതോടെയാണു ലക്ഷങ്ങൾ മുടക്കി ശസ്ത്രക്രിയ നടത്താൻ പിതാവ് മനോജും, മാതാവ് ശ്രീദേവിയും സന്നദ്ധത അറിയിച്ചത്.

എന്നാൽ, അന്നന്നത്തെ അത്താഴത്തിനു മാത്രമുള്ള പണം സമ്പാദ്യമായുള്ള മനോജിനും ശ്രീദേവിക്കും മകന്റെ ശസ്ത്രക്രിയയ്ക്കുള്ള ലക്ഷങ്ങൾ കണ്ടെത്താൻ സാധിച്ചില്ല. ഇതേ തുടർന്നാണ് പനച്ചിക്കാട് പഞ്ചായത്തംഗം ഷെബിൻ ജേക്കബിന്റെ നേതൃത്വത്തിൽ നാട്ടുകാർ മാധവിന്റെ ചികിത്സയ്ക്കായി മുന്നിട്ടിറങ്ങിയത്.

ഒരു നാടുമുഴുവൻ ഒപ്പം നിന്നിട്ടും മാധവിനു ജീവിതത്തിലേക്കു മടങ്ങിയെത്താനുള്ള തുക ഇനിയും സ്വരൂപിക്കാനായിട്ടില്ല. ആ കുരുന്നിന്റെ വേദന നിറഞ്ഞ പുഞ്ചിരി സന്തോഷത്തിലേക്കു മാറ്റാൻ കരുണയുള്ള ഹൃദയങ്ങളുടെ കൈത്താങ്ങ് ആ കുടുംബം തേടുന്നു. ഇതിനായി അമ്മ ശ്രീദേവിയുടെ പേരിൽ ബാങ്ക് അക്കൗണ്ടും ഇവർ ആരംഭിച്ചിട്ടുണ്ട്.

ശ്രീദേവി മനോജ്

പുളിമൂട്ടിൽ

കുന്നംമ്പള്ളി

മൂലവട്ടം

അക്കൗണ്ട് നമ്പർ: 6723 1626 437

ഐഎഫ്എസ് കോഡ്: എസ്ബിടിആർ 0000845

ഫോൺ: 8943208862 , 9496187928