Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചികിൽസയ്ക്കായി യുവാവ് സഹായം തേടുന്നു

jobin

പക്കാനം ∙ വാഹനപകടത്തിൽപെട്ടു ഒരു വർഷമായി ചികിൽസയിലായ യുവാവ് സഹായം തേടുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പവ്വത്ത് ജോസ് തോമസിന്റെ മകൻ ജോബിൻ ജോസ് ആണ് കോട്ടയം മെഡിക്കൽ കോളജിലെ ചികിൽസയ്ക്കുശേഷം ഇപ്പോൾ കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. മൈലപ്ര ഐടിസിയിലെ വിദ്യാർഥിയായിരിക്കുമ്പോഴായിരുന്നു അപകടം.

ഇതുവരെ 20 ലക്ഷം രൂപ ചിലവായി. ദിവസേനയുള്ള മരുന്നിന്റെ പണം കണ്ടെത്താനാകാതെ രക്ഷിതാക്കൾ വിഷമിക്കുകയാണ്. ഓട്ടോറിക്ഷ ഓടിച്ചു ഉപജീവനം കഴിക്കുന്ന ജോസിനു മകന്റെ ചികിൽസാ ചിലവ് താങ്ങാനാവാത്തതാണ്. ചികിൽസയ്ക്കുവേണ്ടി ആശുപത്രിയിൽ മകനോടൊപ്പം കഴിയുന്നതിനാൽ ഇവരുടെ നിത്യവൃത്തിക്കുപോലും ഇപ്പോൾ വകയില്ല. ഏകമകനായ ജോബിന്റെ തലയ്ക്കേറ്റ ഗുരുതരമായ പരിക്ക് ദീർഘ കാലത്തെ ചികിൽസ നടത്തിയാൽ രക്ഷപെടുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

ജോബിന്റെ ചികിൽസയ്ക്കു പത്തനംതിട്ട കാനറ ബാങ്കിൽ പിതാവ് ജോസ് തോമസിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ. 2318101061195. ഐഎഫ്എസ്‍സി കോഡ്. സിഎൻആർബി 0002318. ഫോൺ– 9496790819.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.