Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനീഷയ്ക്ക് എന്നും വേദനയുടെ പുഞ്ചിരി

maneesha-karuna

കോട്ടയം ∙ മനീഷയ്ക്കു ചിരിക്കാൻ വലിയ ഇഷ്ടമാണ്. കാണുന്നവരുടെ മനസ്സു നിറയ്ക്കുന്ന ചിരി. എന്നാൽ ഇപ്പോൾ അവൾ ചിരിക്കുന്നത് വേദന കടിച്ചമർത്തിയാണ്. നട്ടെല്ലു വളയുന്ന രോഗവുമായി ഈ പതിനാലു വയസ്സുകാരി ജീവിക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി.

മണർകാട് ഇൻഫന്റ് ജീസസ് സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയാണ് മനീഷ മാത്യു. മാലം വട്ടമലയിൽ മാത്യു ആൻഡ്രൂസിന്റെ മകൾ. ദീർഘകാലമായി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു മനീഷ. ഒരുപാടു മരുന്നുകൾ കഴിച്ചു. എന്നാൽ വേദന താങ്ങാവുന്നതിനപ്പുറമായതോടെ ശസ്ത്രക്രിയ മാത്രമേ ഇനി മാർഗമുള്ളു എന്നു ഡോക്ടർമാർ വിധിയെഴുതി. നട്ടെല്ലു വളയുന്ന രോഗത്തിനുള്ള ശസ്ത്രക്രിയ കൊയമ്പത്തൂർ ഗംഗാ ആശുപത്രിയിൽ ഉണ്ടെന്നറിഞ്ഞ് മനീഷയെ അവിടെ കൊണ്ടുപോയി. പ്രാഥമിക പരിശോധകൾ കഴിഞ്ഞു. ഓപ്പറേഷന് അഞ്ച് ലക്ഷം രൂപയോളം ചിലവു വരുമെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്.

ഡ്രൈവറായി ജോലി നോക്കുന്ന മാത്യുവിന് ഈ തുക എ​ങ്ങനെ കണ്ടെത്തമമെന്നറിയില്ല. ഭാര്യ മിനിയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കടുത്ത ദാരിദ്ര്യത്തിന്റെ അവസ്ഥയിലാണ്. ദൈനംദിന ചിലവുകൾക്കും മക്കളുടെ പഠനത്തിനും പോലും കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥിതി. തങ്ങളുടെ മകൾ വേദന തിന്നാതെ ഒന്നു നിവർന്നു നിൽക്കണമെന്നു മാത്രമാണ് ഈ മാതാപിതാക്കളുടെ ആഗ്രഹം. ജീവിതത്തിന്റ ചിറകുകൾ ഇനിയും മുളച്ചിട്ടില്ലാത്ത ഈ കുരുന്നു ബാലിക കാരുണ്യത്തിന്റെ കരങ്ങൾക്കായി കാത്തിരിക്കുകയാണ്.

കാനറാ ബാങ്ക് മണർകാട് ശാഖയിൽ മാത്യുവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം.

MATHEW ANDREWS

CANARA BANK

MANARCADU BRANCH

Account No : 0779101012126

IFSC CODE : CNRB0000779

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.