Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ മഞ്ജുഷ തുടർചികിത്സയ്ക്കു സഹായം തേടുന്നു

കോട്ടയം ∙ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ നിർധന കുടുംബാംഗം തുടർചികിത്സയ്ക്കു മാര്‍ഗമില്ലാതെ സുമനസ്സുകളുടെ സഹായം തേടുന്നു. കോട്ടയം കുറിച്ചി സചിവോത്തമപുരത്ത് പതിനെട്ടാം നമ്പർ വീട്ടിലെ മഞ്ജുഷ മണി (30) യാണ് കാരുണ്യം തേടുന്നത്. വൃദ്ധരും രോഗികളുമായ മാതാപിതാക്കളുടെ ഏക മകളായ മഞ്ജുഷ ബിഎഡിനു പഠിക്കുമ്പോഴാണ് രോഗലക്ഷണം കണ്ടു തുടങ്ങിയത്. തുടർന്ന് നാട്ടുകാരുടെയും അധ്യാപകരുടെയും സഹായത്താലും വസ്തു പണയപ്പെടുത്തിയും കടം വാങ്ങിയുമാണ് ശസ്ത്രക്രിയയ്ക്കു വിധേയയായത്.

ആയുർവേദം, ഹോമിയോ, അലോപ്പതി ചികിത്സകൾക്കു ശേഷമായിരുന്നു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. മഞ്‍ജുഷയുടെ മരുന്നുകൾക്കു മാത്രം പ്രതിദിനം പതിനായിരത്തോളം രൂപ വേണ്ടി വരുന്നു. മാതാപിതാക്കളുടെ രോഗ ചികിത്സയ്ക്കും തന്റെ ചികിത്സയ്ക്കും സുമനസ്സുകളുടെ സഹായം തേടുകയാണ് മഞ്ജുഷ.


അക്കൗണ്ട് നമ്പർ - 57043889938
ഐഎഫ്‍എസ്‍സി കോഡ്– SBTR 0000262
എസ്‍ബിടി കുറിച്ചി

വിലാസം
മ‍ഞ്ജുഷ മണി
വീട്ടു നമ്പർ 18
സചിവോത്തമപുരം പിഒ
കുറിച്ചി– കോട്ടയം– 686532
ഫോൺ– 9656433525 

Your Rating: