Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദനയോടെ, വളരാൻ കൊതിച്ച് കുഞ്ഞുമാത്യു

mathew-26-10-15

മനസിനൊപ്പം വളരാൻ ശരീരത്തെ അനുവദിക്കാതെ വിധി ക്രൂരനായപ്പോൾ സ്വപ്നങ്ങളുടെ ലോകത്ത് അനാഥനായ ബാലൻ കരുണ തേടുന്നു. മുത്തോളി നെയ്യൂർ കടൂക്കുന്നേൽ ജോസ്കുട്ടിയുടെ മകൻ മാത്യു ജോസാണ് വളർച്ചയില്ലാത്തതതു കാരണം ദുരിതം അനുഭവിക്കുന്നത്. ഇപ്പോൾ മാത്യുവിന് 13 വയസ്സ്. മാസം തികയാതെയായിരുന്നു ജനനം. അമ്മയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചതു കാരണം എട്ടാം മാസം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അന്നു മുതൽ വളർച്ചക്കുറവ്, തൂക്കക്കുറവ്, കേൾവിക്കുറവ് തുടങ്ങി ഒട്ടേറെ അസുഖങ്ങൾ മാത്യുവിനെ വേട്ടയാടി.

കുഞ്ഞു ഹൃ‍യത്തിനും ശരീരത്തിനും താങ്ങാനാവാത്തത്ര വേദന അവൻ അനുഭവിച്ചു കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളജിലുൾപ്പടെ ഒട്ടേറെ ആശുപത്രികളിൽ മാറി മാറി ചികിൽസിച്ചെങ്കിലും മാത്യുവിന്റെ ആരോഗ്യ നിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. നിർധനരായ മാതാപിതാക്കളാകട്ടെ, ഉള്ള സമ്പാദ്യം മുഴുവൻ എല്ലാമെല്ലാമായ മകനു വേണ്ടി ത്യജിച്ചിട്ടും ഭീമമായ ചികിൽസാച്ചിലവിനു മുന്നിൽ നിസ്സഹായരായി. എറണാകുളം അമൃത ആശുപത്രിയിലാണ് ഇപ്പോൾ മാത്യുവിന്റെ ചികിൽസ.

വളർച്ച വർധിപ്പിക്കാനുള്ള ഹോർമോൺ കുത്തിവയ്പ് ക്രമമായി എടുക്കുന്നുണ്ട്. എന്നാൽ പ്രതിദിനം 500 രൂപയിൽ അധികം ചിലവു വരുന്ന കുത്തിവയ്പ് നിർധനകുടുമ്പത്തിനു താങ്ങാവുന്നതിനപ്പുറമാണ്. ഒരു മാസം 25000 രൂപയിലധികം ചികിൽസയിനത്തിൽ ചിലവാകും. ഇനിയും ആറു വർഷം വരെയെങ്കിലും ഇതേ ചികിൽസ നടത്തിയാൽ മാത്രമേ സാധാരണ ജീവിതത്തിലേക്കു മാത്യുവിനു തിരിച്ചെത്താൻ കഴഇയുകയുള്ളു എന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. കൂലിപ്പണിക്കാരനായ ജോസിന് ഇത്രയും തുക എങ്ങനെ കണ്ടെത്തണമെന്ന് അറിയില്ല. മകനെ തിരികെ ലഭിക്കാനുള്ള ആഗ്രഹത്തിനു മുന്നിൽ ചികിൽസാച്ചിലവ് വിലങ്ങുതടിയായി മാറാതിരിക്കാൻ സുമനസ്സുകളുടെ കരളലിവു തേടുകയാണ് ഈ അശരണ കുടുംബം.

എസ്ബിടി മുത്തോളി ശാഖയിൽ ജോസിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ജോസ്കുട്ടി അലക്സ്,

കടൂക്കുന്നേൽ ഹൗസ്,

മുത്തോളി, പുലിയന്നൂർ പി. ഓ

അക്കൗണ്ട് നമ്പർ : 67326382732

ഐഎഫ്എസ്‌സി കോഡ് : SBTR0001186

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.