Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം മാറ്റിവയ്ക്കാൻ മാത്യു സഹായം തേടുന്നു

mathew

പാമ്പാടി (കോട്ടയം) . ഗുരുതര ഹൃദ്രോഗത്തെ തുടർന്നു ഹൃദയം മാറ്റിവയ്ക്കൻ നിര്‍ദേശിച്ച യുവാവ് ചികല്‍സ സഹായം കണ്ടെത്താനാകാതെ ദുരിതത്തില്‍. കെട്ടിടങ്ങളുടെ ഓട് പാകി കുടുംബം പുലര്‍ത്തിയിരുന്ന പങ്ങടമുഞ്ഞനാട്ടുകടുപ്പില്‍ എം.ഇ. മാത്യു (മനോജ്-42) വിനെയാണ് വിധിതളർത്തിയത്.

ഏതാനും മാസം മുമ്പാണ് ഹൃദ്രോഗം ഉണ്ടായത്. കോട്ടയംമെഡി്ക്കല്‍ കോളജില്‍ ആന്‍ജിയോപ്ലസ്റ്റി നടത്തി ജീവീതത്തിലേക്കു തിരിച്ചു വരാന്‍ തുടങ്ങുമ്പോള്‍ വീണ്ടും അസുഖബാധിതനായി. വാൽവിനു തകരാര്‍ ആണെന്ന് കണ്ടെത്തി. തുടര്‍ പരിശോധനയില്‍ ഹൃദയം മാറ്റി വെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുയാണ്. അസ്വസ്ഥതകളെ തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവിലാണ് മാത്യു ഇപ്പോള്‍. ആകെ അഞ്ചു സെന്റും ഒറ്റമുറിയള്ള വീടുമാണ് ഇവര്‍ക്കുള്ളത്.

ഭാര്യ മിനിയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം മനോജിന്റെ രോഗത്തെ തുടർന്ന് വിധിക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. കാരുണ്യമതികളുടെ സഹായം ലഭിച്ചെങ്കിലേ ഇവര്‍ക്കു മുന്നോട്ട് പോകാനാകും

ബാങ്ക് അക്കൌണ്ട് നമ്പർ-ഫെഡറല്‍ ബാങ്ക്, പാമ്പാടി ശാഖ,

നമ്പര്‍ - 11180100138236

ഐഎഫ്എസ് സി കോഡ്- fdrl 0001118

phone number- 9946754262