Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുമനസ്സുകളുടെ കാരുണ്യത്തിനായി മോളി കാതോർക്കുന്നു

moly

ഞീഴൂർ∙ ഇരുകാലുകളുടെയും മുട്ടിന് നീരും വേദനയുമായി എഴുന്നേറ്റ് നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് കോട്ടയം ഞീഴൂർ പുല്ലുവട്ടം ജോണിയുടെ ഭാര്യ മോളി ജോൺ‌. എട്ടു വർഷമായി വിവിധ ആശുപത്രികളിൽ ആയുർവേദ, അലോപ്പതി ചികിത്സ നടത്തിയിട്ടും രോഗം ഭേദമാകാത്തതിനാൽ ഇപ്പോൾ വീൽചെയറിന്റെയും വാക്കറിന്റെയും സഹായത്താലാണ് കഴിയുന്നത്.

വിശദമായ പരിശോധനയിൽ ഇരുകാലുകളുടെയും മുട്ടിന് ശസ്ത്രക്രിയ ചെയ്താൽ നടക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഒരു മുട്ടിന് ശസ്ത്രക്രിയ നടത്താൻ ഒന്നര ലക്ഷം രൂപാ ചിലവ് വരും . ഈ തുക കൂലിപ്പണിക്കാരനായ ജോണിനും ഏക മകൾക്കും കണ്ടെത്തുവാൻ നിവൃത്തി ഇല്ലാ . എട്ടു സെന്റ് സ്ഥലമാണ് ആകെയുളള ആശ്രയം.

സുമനസുള്ളവരുടെ െചറിയ സഹായവും, സംഘടനകൾ, സുഹൃത്തുക്കൾ, കുടുംബശ്രീ, സമുദായം തുടങ്ങിയവരുടെ സഹായത്താലും ഒരു കാലിന് ശസ്ത്രക്രിയ ചെയ്തു. വൈക്കം താലൂക്ക് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. എന്നാൽ അടുത്ത കാലിനും ശസ്ത്രക്രിയ നടത്തിയാലേ പൂർണ്ണമായി നടക്കുവാൻ സാധിക്കുകയുളളൂ.

ശസ്ത്രക്രിയ എത്രയും പെട്ടെന്ന് ചെയ്യണമെന്നാണ് ഡോക്ടറുടെ നിർദേശം. ഏകദേശം ഒന്നര ലക്ഷം രൂപാ ചിലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് സന്മനസ്സുളളവരിൽ നിന്ന് സഹായം പ്രതീക്ഷിക്കുകയാണ് മോളിയും കുടുംബവും. ഫോൺ– 9961225741. അഡ്രസ്: പുല്ലുവട്ടം വീട്, വാക്കാട് പി. ഒ, മോനിപ്പളളി, പിൻ– 686636.

Joint Account Rev. Fr. DINESH BABU JOHNI .P

SBI Kuravinlangade, AC/No: 35131906801 IFSC Code - 000012881

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.