Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഹമ്മദ് സാലിഹിന്റെ ചികിൽസക്ക് ബധിരരുടെ കൈത്താങ്ങ്

w-muhammed-saalih-patient17

കൽപറ്റ ∙ രക്താർബുധ ബാധിതനായ നാലു വയസുകാരൻ മുഹമ്മദ് സാലിഹിന് തുടർ ചികിൽസക്കായി ബധിരരുടെ കൂട്ടായ്മയിലൂടെ സഹായധനം സ്വരൂപിക്കുന്നു. ബത്തേരി ബീനാച്ചി സ്വദേശിയും ജന്മനാ ബധിരനും മൂകനുമായ മണിയൻപാറയിൽ സാദിഖിന്റെ മകനാണ് മുഹമ്മദ് സാലിഹ്. ഒന്നര വർഷത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

വയനാട് ജില്ലയിലെ ബധിരരുടെ കൂട്ടായ്മയായ ജില്ലാ ബധിര അസോസിയേഷനാണ് പൊതുജനങ്ങളുടെ സഹകരണത്തോടെ ധനസഹായം സ്വരൂപിക്കുന്നത്. ഉദാരമതികളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാനായി ബത്തേരി യൂണിയൻ ബാങ്കിൽ 507702010017321 ആയി അക്കൗണ്ടും(ഐഎഫ്എസ് - യുബിഐ0550779) ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9605994369. എസ്എംഎസ് അയക്കേണ്ടവർക്ക് 9656576655 നമ്പറിൽ ചെയ്യാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.