Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൾട്ടിപ്പിൾ സ്ക്ലോളിറിസിസ് രോഗം, ബേബി അഗസ്റ്റിൻ സഹായം തേടുന്നു

karunathedi-Baby

തൊടുപുഴ ∙ മൾട്ടിപ്പിൾ സ്ക്ലോളിറിസിസ് എന്ന അപൂർവ രോഗം പിടിപെട്ട് ശരീരം തളർച്ചയിലായ യുവാവ് ഉദാരമതികളിൽ നിന്നും ചികിത്സാ സഹായം തേടുന്നു. രാജാക്കാട് പാലപ്പുറത്ത് ബേബി അഗസ്റ്റിനാണ് ചികിത്സാ സഹായം തേടുന്നത്. നാലര വർഷം മുമ്പ് കാലുകൾക്ക് തളർച്ച ആരംഭിച്ചതിനെ തുടർന്ന് എറണാകുളത്തേയും സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിലേയും പ്രധാനപ്പെട്ട അനവധി ആശുപത്രികളിൽ അലോപതി,ആയുർവേദ ചികിത്സകൾ നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല.

ഇപ്പോൾ പരസഹായത്തോടെ ഭക്ഷണം കഴിക്കാനും പ്രാഥമിക കാര്യങ്ങൾ നടത്താനും സാധിക്കുകയുള്ളു. തലച്ചോറിലെ നാഡീ കോശങ്ങളുടെ ആവരണം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയാണ്. ഇപ്പോൾ അലോപതി ചികിത്സയിലാണ്. രോഗം വർധിക്കാതിരിക്കാൻ ദിവസം 300 രൂപയുടെ മരുന്നു വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷിച്ചെങ്കിലും രണ്ട് തവണ അയ്യായിരം രൂപ വീതമാണ് ലഭിച്ചത്.

ഇപ്പോൾ ചികിത്സക്കായി പണം കണ്ടെത്താൻ കഴിയാതെ മൂന്നു കുട്ടികളും ഭാര്യയും ഉൾപെടുന്ന ബേബിയുടെ കുടുംബം വലിയ ദുരിതത്തിലാണ് . ബേബി അഗസ്റ്റിന്റെ പേരിൽ രാജാക്കാട് യൂണിയൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് ഉണ്ട് .

അക്കൗണ്ട് നമ്പർ 372302010008481.

െഎഎഫ്എസ് സി കോഡ്– യുബിെഎഎൻ 0537233.

ഫോൺ; 94977 89986.