Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്ക മാറ്റിവയ്ക്കാൻ ഗൃഹനാഥൻ സുമനസുകളുടെ സഹായം തേടുന്നു

Omanakuttan

കോട്ടയം ∙ വൃക്കരോഗം തളർത്തിയ ശരീരവുമായി, മരുന്നു വാങ്ങാൻ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ് ചങ്ങനാശേരി മാടപ്പള്ളി ഒന്നാം വാർഡിൽ കൊട്ടാരം കുന്നിൽ (ജയന്തി ഭവനിൽ) പി.ആർ.ഓമനക്കുട്ടൻ(45). കാർപ്പന്റർ ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന ഓമനക്കുട്ടന് ഒൻപതുമാസം മുൻപാണ് വൃക്കരോഗം ആരംഭിച്ചത്. അന്നുമുതൽ ഡയാലിലിസ് ചെയ്തുവരികയാണ്. തുടർന്ന് ജീവിക്കണമെങ്കിൽ ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും ഇതിനുളള പണം കണ്ടെത്താൻ നിർധന കുടുംബത്തിന് കഴിയുന്നില്ല.

ഓമനക്കുട്ടൻ ജോലി ചെയ്തു സമ്പാദിക്കുന്നതായിരുന്നു ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാ‍ർഗം. ഓമനക്കുട്ടൻ കിടപ്പിലായതോടെ ബിന്ദു സ്വകാര്യ സ്വാപനത്തിൽ ജോലിക്ക് പോയിതുടങ്ങി. ബിന്ദുവിന് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന തുശ്ചമായ വരുമാനം കൊണ്ട് കുടുംബം പട്ടിണിയില്ലാതെ മുന്നോട്ടുപോകാൻ പോലും കഴിയുന്നില്ല.

ഒൻപതു സെന്റ് സ്ഥലത്തെ കൊട്ടു വീട് മാത്രമാണ് ഇവർക്കുള്ളത്. വൃക്കമാറ്റി വയ്ക്കണമെങ്കിൽ ലക്ഷങഭ്ങൾ ചെലവാകും. എന്നാൽ ഈ തുക കണ്ടെത്താൻ നിർധന കുടുംബത്തിന് കഴിയുന്നില്ല. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇപ്പോൾ മരുന്നു വാങ്ങുകയും മുടങ്ങാതെ ഡയാലിസിസ് നടത്തുകയും ചെയ്യുന്നത്. വൃക്കമാറ്റി വച്ചാൽ തുടർന്നുളള ജീവിതം ആരോഗ്യത്തോടെ കുടുംബത്തെ പോറ്റാമെന്ന് ഓമനകുട്ടന് ഉറച്ച വിശ്വാസമുണ്ട്. അതിന് സുമനസുകളുടെ സഹായമാണ് വേണ്ടത്.

വിലാസം
ബിന്ദു ഓമനക്കുട്ടൻ.
ജയന്തിഭവൻ,
കൊട്ടാരംകുന്ന്,
കുറുമ്പനാടം,
കോട്ടയം.

ബാങ്ക് എസ്ബിടി വാകത്താനം ബ്രാഞ്ച്.
അക്കൗണ്ട് നമ്പർ: 67247776462.
ഐഎഫ്എസ്കോഡ് എസ്ബിടിആർ000110.
ഫോൺ: 9947183052, 9526796347.

Your Rating: